കാഞ്ഞങ്ങാട്: (www.kasargodvartha.com 02.05.2021) പിണറായി വിജയൻ മന്ത്രിസഭയിലെ രണ്ടാമനായ ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. 27139 വോടിനാണ് യുഡിഎഫ് സ്ഥാനാർഥിയായ പി വി സുരേഷിനെ പരാജയപ്പെടുത്തി ചന്ദ്രശേഖരൻ ഹാട്രിക് തികച്ചത്. കഴിഞ്ഞ തവണത്തേക്കാൾ 1000 ലേറെ വോടിന്റെ ഭൂരിപക്ഷം അദ്ദേഹം ഉയർത്തി. വോടെണ്ണലിന്റെ തുടക്കം മുതൽ തന്നെ വ്യക്തമായ ലീഡ് ഉയർത്തിയാണ് കാഞ്ഞങ്ങാട്ടെ ഇടത് കോട്ട അദ്ദേഹം കാത്തത്.
സിപിഐ നിയമസഭാ കക്ഷിനേതാവ് കൂടിയായ ചന്ദ്രശേഖരൻ പിണറായി മന്ത്രിസഭയിൽ റവന്യു വകുപ്പാണ് കൈകാര്യം ചെയ്‌തത്. സ്വന്തം വീട് ഉദുമ മണ്ഡലത്തിലെ ചെമ്മനാട് പെരുമ്പളയിലാണെങ്കിലും പാർടി പദവിയുമായി ബന്ധപ്പെട്ട് വർഷങ്ങളായി അദ്ദേഹത്തിൻ്റെ കർമ മണ്ഡലം കാഞ്ഞങ്ങാട്ട് ആണ്. നിലവിൽ സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും സംസ്ഥാന എക്‌സിക്യൂടീവ് അംഗവുമാണ്.
1969 ല്‍ എഐവൈഎഫിലൂടെയാണ് ചന്ദ്രശേഖരൻ പൊതു പ്രവർത്തന രംഗത്തെത്തിയത്. എഐവൈഎഫിന്റെ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രടറി, സംസ്ഥാന ജോയിന്റ് സെക്രടറി, സിപിഐ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രടറിയേറ്റംഗം, സംസ്ഥാന കൗണ്‍സില്‍ അംഗം, കാസര്‍കോട് ജില്ലാ സെക്രടറി തുടങ്ങിയ പദവികളും വഹിച്ചു.
Keywords: Kerala, News, Kasaragod, Niyamasabha-Election-2021, Result, Top-Headlines, UDF, BJP, LDF, Muslim-league, Politics, Political Party, E Chandrasekharan wins in Kanhangad.
< !- START disable copy paste -->
< !- START disable copy paste -->