Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇനി വീട്ടിലിരുന്ന് തന്നെ ഡോക്ടർമാരുടെ അപോയിന്റ്മെന്റ് എടുക്കാം; കാസർകോട് സ്വദേശികളുടെ ആപ് ശ്രദ്ധേയമാവുന്നു

Doctors' appointments can now be taken at home; App made by Kasargod natives is getting popular#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 25.05.2021) എളുപ്പത്തിൽ എവിടെ നിന്നും ഡോക്ടർമാരുടെ അപോയിന്റ്മെന്റ് ലഭ്യമാകുന്ന കാസർകോട് സ്വദേശികളുടെ ആപ് ശ്രദ്ധേയമാവുന്നു. 'സിവോട്' എന്ന പേരിട്ടിരിക്കുന്ന ആപ് കാസർകോട് ജില്ലാ പൊലീസ് മേധാവി പി ബി രാജീവ് ഐപിഎസ് പുറത്തിറക്കി. ആശുപത്രിയിലെ തിരക്കുകൾ കുറയ്ക്കാനും ഡോക്ടർമാരുടെ അപോയിന്റ്മെന്റിനായുള്ള ഓട്ടത്തിനും ഈ സംവിധാനം പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
                                              
Kasaragod, Kerala, News, Technology, Application, Doctors, Hospital, Malik deenar, Trending, Doctors' appointments can now be taken at home; App made by Kasargod natives is getting popular.



ഫർഹാൻ മമ്മു, മുഹമ്മദ് അജ്മൽ എന്നിവർ ചേർന്നാണ് അപ്ലികേഷൻ തയ്യാറാക്കിയത്. വീട്ടിലിരുന്നുകൊണ്ട് തന്നെ ഉപയോക്താവിന് ആവശ്യമായ ഡോക്ടറുടെ അപോയിന്റ്മെന്റ് ഈ ആപ് വഴി ലഭ്യമാകും. ആശുപത്രിയിൽ പോയും ഫോണിലൂടെയും എടുത്തിരുന്ന അപോയിന്മെന്റുകൾ വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്ന തരത്തിലാണ് ആപിന്റെ പ്രവർത്തനം. ഡോക്ടറെ കാണാൻ  നിശ്ചിത സമയത്ത് മാത്രം ആശുപത്രിയിൽ എത്തിയാൽ മതിയെന്ന പ്രത്യേകതയുമുണ്ട്.

ആപിൽ ആശുപത്രി, ഡോക്ടർമാർ തുടങ്ങിയ വിവരങ്ങൾ ലഭ്യമാകും. ഉപയോക്താവിന് ആവശ്യമായ ആശുപത്രിയും ഡോക്ടറെയും തെരഞ്ഞെടുക്കാം. ആപിൽ തന്നെ അപോയിന്റ്മെന്റ് സംബന്ധിച്ച വിവരങ്ങൾ നോടിഫികേഷനായി കാണിക്കും. ഉപയോക്താക്കൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്ന രീതിയിലാണ് ആപ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആപ് സ്റ്റോറിലും പ്ലേസ്റ്റോറിലും 'സിവോട്'.ലഭ്യമാണ്.

നിലവിൽ കാസർകോട്ടെ കെയർ വെൽ, മാലിക് ദീനാർ, മയ്യ ഐ ആൻഡ് ഡെന്റൽ കെയർ, എപിസ് കിഡ്നി സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട് (കിംസ്) എന്നീ ആശുപത്രികളിലെ അപോയിന്റ്മെന്റ് ആണ് ലഭ്യമാവുക.

Keywords: Kasaragod, Kerala, News, Technology, Application, Doctors, Hospital, Malik deenar, Trending, Doctors' appointments can now be taken at home; App made by Kasargod natives is getting popular.
< !- START disable copy paste -->

Post a Comment