Join Whatsapp Group. Join now!
Aster MIMS 10/10/2023

ആതുര സേവനത്തിന് നന്മയുടെ പര്യായം എഴുതിച്ചേർത്ത് കാസർകോടിന്റെ പ്രിയ ഡോക്ടർ ബി എസ് റാവു സുദീർഘമായ സേവനത്തിൽ നിന്ന് പടിയിറങ്ങി

Doctor BS Rao stepped down from his long service#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 31.05.2021) ആതുര സേവനത്തിന് നന്മയുടെ പര്യായം എഴുതിച്ചേർത്ത് അനവധി പേർക്ക് ആശ്രയം പകർന്ന ഡോ. ബി എസ് റാവു നീണ്ട കാലത്തെ സേവനത്തിൽ നിന്നും പടിയിറങ്ങി. ഡോ. ബായാർ ശങ്കർ റാവു എന്ന കാസർകോട്ടുകാരുടെ പ്രിയ ഡോ. ബി എസ് റാവു കാസർകോട് നഴ്‌സിംഗ് ഹോമിന്റെ സ്ഥാപകരിൽ ഒരാളാണ്. 1980 ലായിരുന്നു ആശുപത്രി സ്ഥാപിച്ചത്. 
                                                                 
Kerala, Top-Headlines, News, Kasaragod, General-hospital, Hospital, Govt. Hospital, Nurse, Doctor, Thalangara, Bayar, Paivalika, School, Thiruvananthapuram, Medical College, Kozhikode, President, BS Rao, Kims hospital, Doctor BS Rao stepped down from his long service.



ഇന്ന് കിംസ് സൻറൈസ് ആശുപത്രി എന്നറിയപ്പെടുന്ന ഈ ആതുരാലയം ഏറ്റവും മികച്ച ആശുപത്രിയായി തുടരുന്നതിൽ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. വിവര സാങ്കേതിക വിദ്യ അത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത കാലത്ത് നിന്ന് അത്യാധുനിക സംവിധാങ്ങളോടെ ചികിത്സകൾ മാറിയപ്പോഴും കാലത്തിനൊപ്പം സഞ്ചരിച്ചു ജനങ്ങൾക്ക് പ്രതീക്ഷയും പ്രത്യാശയുമായി അദ്ദേഹവും ആശുപത്രിയുമുണ്ട്.

ബായാർ ഹെഡ്ഡാരി എൽ പി സ്‌കൂൾ, പൈവളികെ ഗവ. യു പി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും മഞ്ചേശ്വരം എസ് എ ടി സ്‌കൂളിൽ നിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസവും ഉഡുപ്പി എം ജി എം കോളജിൽ നിന്ന് ബി എസ് സിയും നേടി. കോഴിക്കോട് മെഡികൽ കോളജിൽ നിന്നാണ് എം ബി ബി എസ് കരസ്ഥമാക്കിയത്. പിന്നീട് തിരുവനന്തപുരം മെഡികൽ കോളജിൽ നിന്ന് ജനറൽ മെഡിസിനിൽ എം ഡി യും നേടി. പഠനകാലത്ത് 1961 ൽ അനാടമിയിൽ ഗോൾഡ് മെഡലും 1965 ൽ എം ബി ബി എസിൽ ബെസ്റ്റ് ഔട് ഗോയിങ് സ്റ്റുഡന്റ് ബഹുമതിയും നേടി പ്രതിഭ തെളിയിച്ചിരുന്നു.

1969 മാർച് 31ന് കാസർകോട് ഗവ. ആശുപത്രിയിലാണ് ഒദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. 1973 മുതൽ 1976 വരെ മാലിക്‌ദീനാർ ആശുപത്രിയിലും 1976 മുതൽ '80 വരെ വീണ്ടും കാസർകോട് ഗവ. ആശുപത്രിയിലും സേവനമനുഷ്ഠിച്ചു. അതിന് ശേഷമാണ് നഴ്‌സിംഗ് ഹോം സ്ഥാപിക്കുന്നത്.

കാസർകോട് എം ആർ ഐ ആൻഡ് സി ടി സ്‌കാൻ സെന്ററിന്റെ മാനജിങ് ഡയറക്ടർ കൂടിയാണ് അദ്ദേഹം. സാമൂഹ്യ സേവന രംഗത്തും ഡോക്ടർ കർമനിരതനായിരുന്നു. കാസർകോട് ഗവ. ആശുപത്രിയിലെ ടി ബി വാർഡ് നിർമാണ കമിറ്റി കൺവീനർ, കാസർകോട് ടി വി സ്റ്റേഷൻ കമിറ്റി കൺവീനർ, ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ സ്ഥാപക സെക്രടറി, കാസർകോട് ഫിസിഷ്യൻസ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ്, ബായാർ പഞ്ചിലിങ്കേശ്വർ ക്ഷേത്ര സേവാ സമിതി സ്ഥാപക പ്രസിഡന്റ് , മധുർ ക്ഷേത്രം പുനരുദ്ധാരണ കമിറ്റി വൈസ് പ്രസിഡന്റ്, ഹെഡ്ഡാരി യു പി സ്‌കൂൾ ട്രസ്റ്റ് പ്രസിഡന്റ്, കാസർകോട് ലയൻസ് ക്ലബ് പ്രസിഡന്റ് തുടങ്ങിയ പദവികൾ അലങ്കരിച്ചു.

തിരുവനന്തപുരം ആയുർവേദ കോളജിലെ വൈദ്യകലാനിധിയായിരുന്ന പരേതനായ ഡോ. എം ശിവ ശർമയാണ് പിതാവ്. അമ്മ പരേതയായ സരസ്വതി. പത്മാവതി എസ് റാവു ആണ് ഭാര്യ. ഡോ. ശിവപ്രസാദ്, ഡോ. രേഖ മൈയ്യ, സോഫ്റ്റ് വെയർ എഞ്ചിനീയർ രൂപ ബായാർ എന്നിവർ മക്കളാണ്. മരുമക്കൾ: ഡോ. ഗണേഷ് മൈയ്യ, ഡോ. ആദിത്യ വൈലായ, ഡോ . സീമ അൽസേ.

തുടർന്നുള്ള കാലവും നാട്ടുകാർക്കൊപ്പം അവരിലൊരാളായി ഡോക്ടർ ഉണ്ടാവും. വിരമിക്കൽ പ്രഖ്യാപിച്ചതോടെ ജീവനക്കാർ അദ്ദേഹത്തിന് മെമന്റോ സമ്മാനിച്ചു. സ്റ്റാഫ് അംഗങ്ങൾക്ക് ഡോക്ടർ സദ്യയും ഒരുക്കിയിരുന്നു. യാത്രയയപ്പ് പരിപാടി പിന്നീട് നടക്കുമെന്ന് കിംസ് ഡയറക്ടർ ഡോ. പ്രസാദ് മേനോൻ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: Kerala, Top-Headlines, News, Kasaragod, General-hospital, Hospital, Govt. Hospital, Nurse, Doctor, Thalangara, Bayar, Paivalika, School, Thiruvananthapuram, Medical College, Kozhikode, President, BS Rao, Kims hospital, Doctor BS Rao stepped down from his long service.
< !- START disable copy paste -->

Post a Comment