വെള്ളരിക്കുണ്ട്: (www.kasargodvartha.com 07.05.2021) പതിനാലു വർഷം അമ്മായിയെ പ്രണയിച്ച മരുമകന് നാൽ പത്തി ഒന്നാം വയസ്സിൽ വീട്ടുകാർ വിവാഹം ആലോചിച്ചപ്പോൾ അത് ഇരുവരുടെയും മരണത്തിലേക്കുള്ള വഴിയായി. ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് മൈക്കയം ദേവഗിരിയിലെ ലീല (45) യുടെയും രഘു (40) വിന്റെയും മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇതായിരുന്നുവെന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നത്.
ദേവഗിരിയിലെ കാര്യന്റെയും പുത്തരിച്ചിയുടെയും മകൻ രഘു അമ്മാവന്റെ ഭാര്യ ലീലയുമായി അടുപ്പത്തിലായിട്ട് വർഷം പതിനാലായി. ലീലയെ രഘുവിന്റെ അമ്മാവൻ വിശ്വാമിത്രൻ ഉപേക്ഷിച്ചു പോയതിന് ശേഷം രഘുവായിരുന്നു ഇവരുടെ കൂട്ട്. അമ്മായിയും മരുമകനും എന്ന ബന്ധം മാത്രമായിരുന്നില്ല ഇവർ തമ്മിൽ ഉണ്ടായിരുന്നത്.
ഇരുവരും കൂടുതൽ അടുപ്പത്തിലായി. ലീലക്ക് രണ്ട് ആൺ മക്കൾ ഉണ്ടെങ്കിലും രഘു ലീലയോടൊപ്പം തന്നെയായിരുന്നു അധികവും താമസം. രഘുവിന്റെയും ലീയുടെയും വീടുകൾ തമ്മിൽ 50 മീറ്റർ ദൂരം മാത്രമേ ഉള്ളു. ഇരുവരും തമ്മിൽ ഉള്ള വഴിവിട്ട ബന്ധങ്ങൾ കൂടിയതോടെയാണ് രഘുവിന്റെ ബന്ധുക്കൾ ഇയാൾക്ക് വിവാഹ ആലോചനകൾ തുടങ്ങിയത്.
ഈ വിവരം ലീല അറിയുകയും ഒരുമിച്ചു മരിക്കുവാൻ തീരുമാനിക്കുകയും ആകുവാനാണ് സാധ്യത എന്ന സംശയമാണ് നിലനിൽക്കുന്നത്. രഘു അധികം വീട് വിട്ട് പുറത്ത് ഇറങ്ങാറില്ല. എന്നാൽ ലീല കൂലി പണിക്കും തൊഴിലുറപ്പ് ജോലിക്കും ഒക്കെ പോകാറുണ്ട്.
രണ്ടു ദിവസം മുൻപ് വരെ ലീല അടുത്തുള്ള വീട്ടിൽ കൂലി പണിക്കു പോയിരുന്നു. ലീലയുടെ ഒരുമകൻ കർണാടകത്തിൽ ടാപിങ് ജോലി ചെയ്തു വരിയകയാണ്. മറ്റൊരു മകൻ വിവാഹം കഴിച്ചു വേറെയാണ് താമസം.
രഘുവിനെ സ്വന്തം വീടിനകത്തു തൂങ്ങി മരിച്ച നിലയിലും ലീലയെ അവരുടെ വീട്ടിലെ കിടപ്പു മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലീലയുടെ വായിൽ നിന്നും മൂക്കിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു.
രഘു തൂങ്ങി മരിച്ചതാണെങ്കിലും ഇടതു കാൽ നിലത്തു കുത്തി നിൽക്കുന്നത് സംശയം ജനിപ്പിക്കുന്നു. പൊലീസിന് ലഭിച്ച വിവരങ്ങളിൽ ഇരുവരുടെയും മരണങ്ങളിൽ അസ്വഭാവികത ഒന്നും തന്നെ ഇല്ലെങ്കിലും രഘുവിന്റെയും ലീലയുടെയും മൃതദേഹങ്ങൾ വിദഗ്ദ പോസ്റ്റ് മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാലും ദേവഗിരി വീട്ടിലെ സ്ഥല പരിമിതി കണക്കിലെടുത്തും ഇരുവരുടെയും മൃതദേഹങ്ങൾ സർക്കാർ നിയന്ത്രണത്തിൽ ഉള്ള ശ്മാശനത്തിൽ ആയിരിക്കും പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിക്കുക.
Keywords: Kerala, News, Kasaragod, Top-Headlines, Vellarikundu, Balal, Death, Police, Case, Investigation, Death of two in Vellarikundu: Family says the reason is love.
< !- START disable copy paste -->