തളങ്കര: (www.kasargodvartha.com 30.05.2021) ഏതുസമയത്തും നിലം പൊത്താറായി പൊതുജനങ്ങൾക്ക് ഭീഷണിയുയർത്തിയ മരങ്ങൾ മുറിച്ചു മാറ്റി. തളങ്കര പള്ളിക്കാലിൽ റയിൽവേ ട്രാകിനോട് ചേർന്നാണ് മരങ്ങളുണ്ടായിരുന്നത്. ഇത് സംബന്ധിച്ച് കാസർകോട് വാർത്ത നേരത്തെ റിപോർട് നൽകിയിരുന്നു.
ഞായറാഴ്ച കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീറിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒരുമിച്ചാണ് മരങ്ങൾ മുറിച്ച് മാറ്റിയത്. നാട്ടുകാരൻ കൂടിയായ നഗരസഭ ചെയർമാൻ ഔദ്യോഗിക പദവികള്‍ മാറ്റിവെച്ച് മരം മുറിക്കുന്ന പ്രവർത്തനങ്ങളിൽ ഒപ്പം ചേർന്നത് മറ്റുള്ളവർക്കും ആവേശം പകർന്നു.
വിദ്യാർഥികളടക്കം നൂറുകണക്കിന് കാൽനടയാത്രക്കാരും നിരവധി വാഹനങ്ങളും ദിനം പ്രതി കടന്നു പോകുന്ന പാതയിലെ മരങ്ങൾ ഭയത്തോടെയാണ് എല്ലാവരും കണ്ടിരുന്നത്. സ്‌കൂൾ, ആശുപത്രി, മസ്‌ജിദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതകളിലൊന്ന് കൂടിയാണ് ഇത്. സമീപത്ത് തന്നെ ബസ് കാത്തിരിപ്പ് കേന്ദ്രവും ക്ലബുമൊക്കെ സ്ഥിതി ചെയ്യുന്നുണ്ട്. കാലവർഷം കൂടി ശക്തമാകുന്നതിനിടെ ഭീതിയിൽ ആയിരുന്നു ജനങ്ങൾ.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സിയാന ഹനീഫ്, പഡാൻസ് ക്ലബ് പ്രവർത്തകർ എന്നിവരും സജീവ സാന്നിധ്യമായി ഉണ്ടായിരുന്നു.
Keywords: Kasaragod, Kerala, News, Thalangara, Report, Railway, Kasaragod-Municipality, Student, School, Hospital, Masjid, Club, Dangerous trees were cut down.
< !- START disable copy paste -->