Join Whatsapp Group. Join now!
Aster MIMS 10/10/2023

റെസ്റ്റോറന്റുകളിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കി കുവൈത്

റെസ്റ്റോറന്റുകളിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കി Kuwait City, News, Gulf, World, Top-Headlines, COVID-19, Restaurant, Cafe

കുവൈത്ത് സിറ്റി: (www.kasargodvartha.com 19.05.2021) റെസ്റ്റോറന്റുകളിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കി കുവൈത്. ചൊവ്വാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത്. അതേസമയം ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങളും സാമൂഹിക അകലവും പാലിക്കണമെന്ന നിബന്ധനയോടെയാണ് നിയന്ത്രണത്തില്‍ ഇളവ്. 

കോവിഡ് എമര്‍ജന്‍സി കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സാമൂഹിക അകലം ഉറപ്പാക്കണം, മാസ്‌ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കരുത്. സ്ഥാപനത്തിന്റെ വലുപ്പത്തിന് ആനുപാതികമായി ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണം. ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ ഉപയോഗിക്കണം എന്നിവയാണ് പ്രധാന നിബന്ധനകള്‍. മെയ് 23 മുതല്‍ പ്രാബല്യത്തില്‍.

Kuwait City, News, Gulf, World, Top-Headlines, COVID-19, Restaurant, Cafe, Customers will be allowed to return to dine in restaurants and cafes

Keywords: Kuwait City, News, Gulf, World, Top-Headlines, COVID-19, Restaurant, Cafe, Customers will be allowed to return to dine in restaurants and cafes

Post a Comment