Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാനത്ത് ഞായറാഴ്ച 31,959 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 566 പേര്‍

news,COVID-19,Top-Headlines,Report,Thiruvananthapuram,കേരള വാര്‍ത്ത,kasaragod,Trending,Kerala,

കാസര്‍കോട്: (www.kasargodvartha.com 02.05.2021) സംസ്ഥാനത്ത് ഞായറാഴ്ച 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂര്‍ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസര്‍കോട് 566.


കാസര്‍കോട് ജില്ലയില്‍  87 പേര്‍ക്ക് രോഗമുക്തി, കാസര്‍കോട് ജില്ലയില്‍ 566 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി.

ചികിത്സയിലുണ്ടായിരുന്ന 87 പേര്‍ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ 10 744 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.


ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 14632 പേര്‍

വീടുകളില്‍ 13823 പേരും സ്ഥാപനങ്ങളില്‍ 809 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 14632 പേരാണ്. പുതിയതായി 2859 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4130 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1205 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 782 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 1010 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 87 പേരെ ഡിസ്ചാര്‍ജ് ചെയ്തു.49396 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 38278 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.


Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.


Post a Comment