Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് ബാധിച്ച ഗൃഹനാഥൻ ആശുപത്രിയിലേക്കുള്ള വഴിയിൽ പികപ് ലോറിയിൽ മരിച്ചു

Covid patient died in pickup lorry on the way to hospital #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്:(www.kasargodvartha.com 14.05.2021) കോവിഡ് ബാധിച്ച ഗൃഹ നാഥൻ ആശുപത്രിയിലേക്കുള്ള വഴിയിൽ പികപ് ലോറിയിൽ  മരിച്ചു. വെള്ളരിക്കുണ്ട് താലൂക്കിലെ കരിന്തളം പഞ്ചായത്തിലാണ് സംഭവം. കരിന്തളം പഞ്ചായത്ത് പരിധിയിലെ 58 വയസുള്ള ഗൃഹനാഥനാണ് മരിച്ചത്.

Corona, COVID-19, Malayalam, Kerala, Kasaragod, Lorry, Death, Obituary, News, Covid patient died in pickup lorry on the way to hospital.



കോവിഡ് ബാധിച്ചു കഴിഞ്ഞ കുറച്ചു നാളായി വീട്ടിൽ കഴിയുകയിരുന്ന ഗൃഹനാഥന് ശ്വാസ തടസം നേരിട്ടപ്പോൾ ആശുപത്രിയിലേക്ക് കൊണ്ട് പോകാനായി വീട്ടുകാർ ആംബുലൻസ് വിളിച്ചെങ്കിലും കൃത്യസമയത്ത് ലഭിച്ചില്ല. ഇതോടെ അയൽവാസികളും നാട്ടുകാരും ചേർന്ന് അടുത്തുള്ള ഒരു പികപ് ലോറിയിൽ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. അയൽവാസികളും നാട്ടുകാരിൽ ചിലരുമാണ് ഗൃഹനാഥനെ വണ്ടിയിൽ കയറ്റിയത്. നീലേശ്വരം എത്തുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം കോവിഡ് പ്രോടോകോൾ പാലിച്ച് സംസ്കരിക്കും.

Keywords: Corona, COVID-19, Malayalam, Kerala, Kasaragod, Lorry, Death, Obituary, News, Covid patient died in pickup lorry on the way to hospital.
< !- START disable copy paste -->

Post a Comment