Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് ഒ പി യും, താത്കാലിക നിരീക്ഷണ സംവിധാനവും ഉദഘാടനം ചെയ്തു

Covid OP and the temporary monitoring system inaugurated #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെറുവത്തൂർ: (www.kasargodvartha.com 19.05.2021) സി എച് സി യിൽ കോവിഡ് ഒ പിയും, താത്കാലിക നിരീക്ഷണ സംവിധാനവും ഉദ്‌ഘാടനം ചെയ്തു. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ് പോസിറ്റീവ് ആയ രോഗികൾക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കിൽ ഡോക്ടരുടെ സേവനമാവശ്യമുണ്ടെന്ന് വന്നാൽ ഇവിടെത്തെ ഒ പിയിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.
                                                                 
Covid OP and the temporary monitoring system inaugurated

കോവിഡിതര അസുഖങ്ങൾക്ക് രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ മാത്രമാണ് സേവനം ലഭിക്കുക. എന്നാൽ കോവിഡ് പോസിറ്റീവ് രോഗികൾക്കും, പനിയുള്ളവർക്കും വേണ്ടിയുള്ള ഒ പി സേവനം തത്ക്കാലം 24 മണിക്കൂറായി വർധിപ്പിച്ചു. ഇത്തരത്തിൽ പരിശോധിക്കപ്പെട്ട രോഗികൾക്ക് അത്യാവശ്യമായി വരുന്ന കുറച്ചു നേരത്തെ ചികിത്സക്കും, നിരീക്ഷണത്തിനുമായുമുള്ള വാർഡും, ഓക്സിജെൻ ബെഡുകളും ഒരുക്കിയതായി അറിയിച്ചു.

ചെറുവത്തൂർ ഹെൽത് ബ്ലോക് കൊറോണ കൺട്രോൾ സെല്ലിന്റെ കീഴിൽ കോവിഡ് രോഗികളെ കോവിഡ് ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള ആംബുലൻസ് സെർവീസ് ഏർപെടുത്തിയതായും പ്രസിഡന്റും മെഡികൽ ഓഫീസറും അറിയിച്ചു.

Cheruvathur, Kasaragod, Kerala, News, COVID-19, Inauguration, Doctors,Treatment, President, Ambulance, Nileshwaram, Covid OP and the temporary monitoring system inaugurated.

നീലേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മെഡികൽ ഓഫീസർ ഡോ. രമേഷ് ഡി ജി, ഡോ. ഗീത വി, ഡോ. അബുബകർ, ഹെഡ് നഴ്സ് സുജ, പി വി ഉഷ, പി ടി മോഹനൻ, ഉണ്ണികൃഷ്ണൻ, പവിത്രൻ, സുകന്യ, പി ആർ ഒ രമ്യ, ഫെമിന തുടങ്ങിയവർ പങ്കെടുത്തു.

Keywords: Cheruvathur, Kasaragod, Kerala, News, COVID-19, Inauguration, Doctors,Treatment, President, Ambulance, Nileshwaram, Covid OP and the temporary monitoring system inaugurated.
< !- START disable copy paste -->

Post a Comment