വ്യാപനം രൂക്ഷമാവുന്നു; മംഗളൂറിൽ കൈത്താങ്ങ്, കോവിഡ് പ്രതിരോധ കേന്ദ്രങ്ങളാകാന്‍ മസ്‌ജിദുകൾ

മംഗളൂറു: (www.kasargodvartha.com 03.05.2021) കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായി രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ആശുപത്രികൾ നിറഞ്ഞു കവിയുകയും ചെയ്യുന്ന സാഹചര്യത്തിൽ മംഗളൂറിലെ മസ്ജിദുകൾ കോവിഡ് സെന്ററുകളായി മാറും.
                                                                           
Mangalore, Karnataka, News, COVID-19, Masjid, Hospital, Health-Department, Vaccinations, Camp, Covid care centers will be set up at mosques.

ഇതിനായി വിവിധ മസ്‌ജിദുകളുടെ പ്രതിനിധികൾ ചേർന്ന് മംഗളൂറു മസ്ജിദ് അസോസിയേഷൻ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചു. വിദഗ്ധരുമായി ചർച ചെയ്ത ശേഷം കോവിഡ് സെന്ററുകളുടെ പ്രവർത്തനം ആരംഭിക്കും. ബന്ദറിനടുത്ത് ഒരു കോവിഡ് കെയർ സെന്റർ, ജെപ്പിനമൊഗറു, ബബ്ബുകട്ടെ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും കേന്ദ്രങ്ങൾ സ്ഥാപിക്കും. അനുമതിക്കായി അസോസിയേഷൻ പ്രതിനിധികൾ ജില്ലാ ആരോഗ്യ ഓഫീസറെ സമീപിച്ചിട്ടുണ്ട്.

കൂടാതെ സൗജന്യ വാക്സിനുകൾ നൽകാനും തീരുമാനിച്ചു. പള്ളികളിൽ വാക്സിൻ നൽകാനാണ് പദ്ധതി. വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് അസോസിയേഷൻ തീരുമാനമെടുത്തത്. വാക്സിനേഷൻ നൽകുന്നതിന് 18 വയസിന് മുകളിലുള്ളവരുടെ പേരുകൾ ചേർക്കാൻ ഒരുങ്ങുകയാണ് അസോസിയേഷൻ. ബ്ലഡ് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പള്ളികളിൽ രക്തദാന ക്യാമ്പുകൾ നടത്താനും അസോസിയേഷൻ പദ്ധതിയിട്ടിട്ടുണ്ട്.

Keywords: Mangalore, Karnataka, News, COVID-19, Masjid, Hospital, Health-Department, Vaccinations, Camp, Covid care centers will be set up at mosques.
< !- START disable copy paste -->

Post a Comment

Previous Post Next Post