Join Whatsapp Group. Join now!
Aster MIMS 10/10/2023

വിരമിക്കുന്നതിന് മുമ്പ് ആഗ്രഹം സാധിച്ചതിൻ്റെ സന്തോഷത്തിൽ വനിതാ സി ഐ; പെൺകുട്ടിയെ പീഡിപ്പിച്ച പിതാവിനെ ഒന്നരമാസത്തിന് ശേഷം പിടികൂടി സ്വപ്നസാക്ഷാത്കാരം

CI in joy of getting what she wanted before retiring#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 31.05.2021) 15 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ വിരമിക്കുന്നതിന് മുമ്പ് പിടികൂടാൻ സാധിച്ചതിൻ്റെ സന്തോഷത്തിലാണ് കാസർകോട് വനിതാ സി ഐ ഷാജി ഫ്രാൻസിസ്. 40 കാരനായ കാസർകോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആളിനെയാണ്  അറസ്റ്റ് ചെയ്തത്. ക്രൂരനായ പിതാവിനെ പിടികൂടണമെന്ന ആഗ്രഹം തലേന്ന് പൂർത്തിയാക്കിയാണ് വനിതാ സി ഐ ഷാജി സെർവീസിൽ നിന്നും പിരിയുന്നത്.

                                                                     
Kasaragod, Kerala, News, Lady-police, Nellikunnu, Retired, DYSP, Crime, Kanhangad, Udupi, Mangalore, Ullal, Molestation, Top-Headlines, Karnataka, Investigation, Mobile Phone, Court, CI in joy of getting what she wanted before retiring.

ഇതിന് സഹായിച്ചത് കാസർകോട് ഡി വൈ എസ് പി, പിപി സദാനന്ദൻ്റെ കീഴിലുള്ള ക്രൈം സ്‌ക്വാഡ് അംഗങ്ങളാണ്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന തന്റെ ആഗ്രഹം സി ഐ കാസർകോട് ഡിവൈ എസ് പിയെ അറിയിച്ചിരുന്നു. 32 വർഷത്തെ സെർവീസിന് ശേഷം വിരമിക്കുന്ന വനിതാ സി ഐക്ക് നൽകുന്ന ഉപഹാരം ഇതായിരിക്കണമെന്ന് ഡിവൈ എസ് പി ജില്ലാ ക്രൈം സ്ക്വാഡിന് നിർദേശം നൽകിയതിനെ തുടർന്ന് സഹായിക്കാനുള്ള ദൗത്യത്തിന് ക്രൈം സ്‌ക്വാഡ് രംഗത്തിറങ്ങുകയായിരുന്നു.

പലതവണയായി ലൈംഗികമായി പീഡിപ്പിച്ച പിതാവ് വിവരം പുറത്തറിയുമെന്ന ഭയത്തിൽ മകളെ കാഞ്ഞങ്ങാട്ടെ ഒരു ഹോസ്റ്റലിൽ പാർപ്പിച്ചിരുന്നു. ഇവിടെ വെച്ച് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെ ഹോസ്റ്റൽ അധികൃതർ മാതാവിനെ വിവരമറിയിച്ചതിനെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി ഡോക്ടറെ കാണിച്ചപ്പോഴാണ് പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. ഇതോടെ പിതാവ് കുട്ടിയെയും കൊണ്ട് മംഗളുറു, ഉഡുപ്പി എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തിച്ച് ഗർഭഛിദ്രം നടത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഇതിനിടയിൽ പരിശോധിച്ച ഡോക്ടർ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ വിവരം പൊലീസിൽ അറിയിക്കുകയും ഇതിൻ്റെ അടിസ്ഥനത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിന് കാസർകോട് വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. കേസെടുത്ത വിവരം മണത്തറിഞ്ഞ പിതാവ് മംഗളൂറിലേക്ക് മുങ്ങി. പൊലീസ് കുട്ടിയുടെ വിശദമായ മൊഴി എടുത്തപ്പോഴാണ് പിതാവാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തിയത്.

മംഗളുറു, ഉള്ളാൾ, ഉഡുപ്പി എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാൾ മെയ് 14 ന് കണ്ണൂരിലും കുറച്ചുദിവസത്തിന് ശേഷം കോഴിക്കോട് തെരുവിൽ അലഞ്ഞു നടക്കുന്ന വരെ പാർപ്പിക്കുന്ന പ്രതിരോധ ക്യാമ്പിലും കഴിഞ്ഞു. കോഴിക്കോട്ടെ ഒരു ഹോടെലിൽ ഇയാൾ ജോലിക്ക് നിന്നതായി വിവരം ലഭിച്ചതോടെയാണ് സി ഐയും സംഘവും അന്വേഷണം കോഴിക്കോട്ടേക്ക് മാറ്റിയത്. അന്വേഷണങ്ങൾക്കൊടുവിൽ കോവിഡ് പ്രതിരോധ ക്യാമ്പിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.

കോവിഡ് ഭീഷണി വകവെക്കാതെ കേരളത്തിലും കർണാടകയിലും അന്വേഷണം നടത്തിയ ക്രൈം സ്‌ക്വാഡ് എസ്ഐമാരായ സി കെ ബാലകൃഷ്ണൻ, നാരായണൻ നായർ, എ എസ് ഐ ലക്ഷ്മി നാരായണൻ, അബൂബകർ കല്ലായി, എസ് സി പി ഒ മാരായ ശിവകുമാർ ഉദിനൂർ, രാജേഷ് മാണിയാട്ട്, ഓസ്റ്റിൻ തമ്പി, ഷജീഷ്, ബിന്ദു, ഷൈലജ, സനില എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതി ഒരുസ്ഥലത്ത് സ്ഥിരമായി താമസിക്കാത്തതും മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. പിതാവിനാൽ ഗർഭിണിയായ പെൺകുട്ടിയെ കോടതിയുടെ അനുമതിയോടെ ഗർഭഛിദ്രം നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും വിവരമുണ്ട്.Keywords: Kasaragod, Kerala, News, Lady-police, Nellikunnu, Retired, DYSP, Crime, Kanhangad, Udupi, Mangalore, Ullal, Molestation, Top-Headlines, Karnataka, Investigation, Mobile Phone, Court, CI in joy of getting what she wanted before retiring.
< !- START disable copy paste -->

Post a Comment