മംഗളുറു: (www.kasargodvartha.com 07.05.2021) വശത്തെ റോഡിൽ നിന്ന് കടന്ന് വന്ന സ്‌കൂടെറിൽ ഇടിക്കാതെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബൈക് യാത്രികൻ സമീപത്തെ കടയുടെ വരാന്തയിൽ ഇടിച്ച് പറന്ന് പൊങ്ങി. തെറിച്ചു വീണ ബൈക് പിറകെ വന്ന മറ്റൊരു ബൈകിൽ തട്ടി അതിലെ യാത്രക്കാരൻ മറിഞ്ഞു വീഴുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
വെള്ളിയാഴ്ച മംഗളുറു പടവിനംഗാടിയിലാണ് സംഭവം നടന്നത്. ശർവത്കട്ടയിലെ പ്രശാന്ത് സനത് ആണ് അപകടത്തിൽ പെട്ടത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പിറകെ ഉണ്ടായിരുന്ന മറ്റൊരു ബൈക് യാത്രികന് നിസാര പരിക്കേറ്റു.
സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ നിരവധി പേരാണ് വീഡിയോ കണ്ടത്.
Keywords: Mangalore, Karnataka, News, Top-Headlines, Bike, Accident, Youth, CCTV shows biker thrown into air.
< !- START disable copy paste -->