മാസ്ക് ധരിക്കണമെന്ന നിയമം പാലിക്കാനും കൈവശം അതില്ലെങ്കിൽ നൽകാമെന്നും ഗ്രോസറി കടയിലെ ജീവനക്കാർ ഡോക്ടറോട് പറഞ്ഞെങ്കിലും വഴങ്ങിയില്ല. താൻ കോവിഡ് ബാധിച്ച് ഭേദമായ ആളാണെന്ന് അറിയിച്ച ഡോക്ടർ വെറുതെ മണ്ടത്തങ്ങൾ എഴുന്നള്ളിക്കരുതെന്ന് ജീവനക്കാരെ ശാസിച്ചു.
ലോക്ഡൗൺ ഏർപെടുത്തി ജനങ്ങളെ പൂട്ടുകയും ആറ് മുതൽ 10 വരെ അവശ്യ സാധന വിൽപന അനുവദിച്ച് ആൾക്കൂട്ടം ഇരച്ചുകയറുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നത് അശാസ്ത്രീയ നടപടിയാണെന്ന് ഇദ്ദേഹം നേരത്തെ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു.
Keywords: Karnataka, News, Mangalore, Shop, COVID-19, Corona, Mask, Doctor, Case, Top-Headlines, Case against a doctor who entered a supermarket without wearing a mask.
< !- START disable copy paste -->