Join Whatsapp Group. Join now!
Aster MIMS 10/10/2023

അതിഥി തൊഴിലാളികളെയും കൊണ്ട് പോയ കാസർകോട്ട് നിന്നടക്കമുള്ള ബസുകൾ മടക്കയാത്രയ്ക്ക് ആളില്ലാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നു; ലക്ഷങ്ങളുടെ നഷ്ടം സഹിച്ച് ചിലർ മടങ്ങി; ഭക്ഷണവും താമസവുമില്ലാതെ ജീവനക്കാർ

Buses from Kasargod carrying guest workers are stranded in the northern states unmanned for the return journey; Some returned after losing millions
കൊൽക്കത്ത: (www.kasargodvartha.com 19.05.2021) അതിഥി തൊഴിലാളികളെയും കൊണ്ട് പോയ കാസർകോട്ട് നിന്നടക്കമുള്ള ബസുകൾ മടക്ക യാത്രയ്ക്ക് ആളില്ലാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നു. ഭക്ഷണവും താമസ സൗകര്യവുമില്ലാതെ ജീവനക്കാർ ദുരവസ്ഥയിലാണുള്ളത്. കാസർകോട് നിന്ന് മാത്രം നാല് ബസുകൾ ഇങ്ങനെ കുടുങ്ങി കിടക്കുകയാണ്.

ഏജന്റുമാർ മുഖേനെയാണ് അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചത്. മടക്ക യാത്രയ്ക്കും തൊഴിലാളികളെ തയ്യാറാക്കി തരാമെന്ന് ഏജന്റുമാർ ഉറപ്പ് നൽകിയതായി ബസ് ഉടമകൾ പറയുന്നു. എന്നാൽ സ്വന്തം നാട്ടിലെത്തിയതോടെ അതിഥി തൊഴിലാളികൾ മടങ്ങി വരാൻ തയ്യാറായില്ല. കേരളത്തിലെ കോവിഡ് വ്യാപനവും ലോക് ഡൗണും മൂലമാണ് തൊഴിലാളികൾ പിന്മാറിയത്. ഇതോടെ ഏജന്റുമാർ കൈമലർത്തി. അതേ തുടർന്ന് ദുരിതത്തിലായത് ബസ് ഉടമകളും ജീവനക്കാരുമാണ്. ആളില്ലാതെ മടങ്ങി വരുമ്പോൾ ലക്ഷങ്ങളുടെ നഷ്ടമാണ് ബസുടമകൾക്ക് നേരിടേണ്ടി വരുന്നത്.

Buses from Kasargod carrying guest workers are stranded in the northern states unmanned for the return journey; Some returned after losing millions; Staff without food and shelter

20 ദിവസങ്ങൾക്ക് മുമ്പ് പശ്ചിമബംഗാളിലെ ദോംകലിലേക്ക് തൊഴിലാളികളെയും കൊണ്ട് പോയ കാസർകോട്ടുകാരനായ അബ്ദുർ റഹ്‌മാൻ ആളില്ലാതെ ബസുമായി ബുധനാഴ്ച രാവിലെ നാട്ടിലെത്തി. ഡീസൽ ചെലവ് അടക്കം ഒരു ലക്ഷത്തോളം രൂപയാണ് ബസുടമയ്ക്ക് നഷ്ടമായത്. ഇതോടെ തൊഴിലാളിയായ അദ്ദേഹത്തിൻറെ ശമ്പളവും മുടങ്ങി.

കോവിഡും ലോക് ഡൗണും മൂലം കടുത്ത പ്രതിസന്ധിയിലാണ് ടൂറിസ്റ്റ് ബസുടമകളും ജീവനക്കാരുമുള്ളത്. കല്യാണം, വിനോദയാത്ര തുടങ്ങിയവയെ ആശ്രയിച്ച് കഴിയുന്ന ഇവർക്ക് പുതിയ സംഭവ വികാസങ്ങളോടെ ജീവിതം ദുരിതപൂർണമായി മാറി. അതിനിടയിൽ ഒരു ആശ്വാസമായി കിട്ടിയതായിരുന്നു അതിഥി തൊഴിലാളികളെയും കൊണ്ടുള്ള യാത്ര. എന്നാൽ ബസുടമയ്ക്ക് ശമ്പളം പോലും തരാനാവാത്ത സ്ഥിതിയിൽ ആ യാത്ര പ്രശനങ്ങളിൽ പെട്ടതോടെ എന്ത് ചെയ്യണമെന്നറിയാതെ വിലപിക്കുകയാണ് ജീവനക്കാർ.

ഒരു കുടുംബമുള്ള താൻ മുന്നിൽ ഒരു വഴിയും ഇല്ലാതെ, നിസഹായാവസ്ഥയിലാണ് ഉള്ളതെന്ന് അബ്ദുർ റഹ്‍മാൻ കാസർകോട് വാർത്തയോട് പറഞ്ഞു. ശമ്പളം പോലും തരാൻ ബസുടമയുടെ കയ്യിൽ പണമില്ല. ഡീസലടക്കം ഭീമമായ നഷ്ടമാണ് ഉടമയ്ക്ക് സംഭവിച്ചത്. ഭക്ഷണത്തിന് വേറെ ഒരു വഴിയും ഇല്ലാതെ വന്നപ്പോൾ ഗ്യാസ് വാങ്ങിയാണ് പാചകം ചെയ്‌തത്‌. തന്നെ പോലെ കാസർകോട്ട് നിന്നുള്ള നാല് വണ്ടികൾ അവിടെ തന്നെ കുടുങ്ങി കിടക്കുകയാണെന്നും മൂന്ന് വണ്ടികൾ നഷ്ടം സഹിച്ച് തിരിച്ചെത്തിയെന്നും അബ്ദുർ റഹ്‌മാൻ വ്യക്തമാക്കി. കേരളത്തിൽ നിന്ന് മാത്രം 600 ഓളം ബസുകളാണ് ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയിട്ടുള്ളത്.


Keywords: Kerala, News, Kasaragod, Bus, Bus employees, Employees, Bus-owners, Top-Headlines, COVID-19, Corona, Buses from Kasargod carrying guest workers are stranded in the northern states unmanned for the return journey; Some returned after losing millions; Staff without food and shelter.
< !- START disable copy paste -->


Post a Comment