Join Whatsapp Group. Join now!
Aster MIMS 10/10/2023

അസുഖ ബാധിതനായി മരിച്ച ആശ്രിതരാരും ഇല്ലാത്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു യൂത് ലീഗ് പ്രവർത്തകരുടെ നന്മയുടെ മാതൃക

Body of a TamilNadu native who died due to illness and had no dependents was cremated by youth league activi#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 05.05.2021) അസുഖ ബാധിതനായി മരിച്ച ആശ്രിതരാരും ഇല്ലാത്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു യൂത് ലീഗ് പ്രവർത്തകർ മാതൃകയായി. കഴിഞ്ഞയാഴ്ചയാണ് തെക്കിൽ ടാറ്റ ആശുപത്രിയിൽ തമിഴ് നാട് സ്വദേശിയായ സ്വാമി നിസൻഗാനന്ദ ഗിരി മരിച്ചത്.
                                                                                       
Kasaragod, Kerala, News, Death, Dead body, Youth League, General-Hospital, Nullippady, Body of a Tamilnadu native who died due to illness and had no dependents was cremated by youth league activists.

വഴിയരികിൽ അവശനിലയിൽ കാണപ്പെട്ട ഇദ്ദേഹത്തെ ഏപ്രിൽ 26 നാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്ന് ടാറ്റ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തെ അറിയുന്നവരോ ബന്ധുക്കളോ ആരും ഉണ്ടായിരുന്നില്ല. പോകറ്റിലുണ്ടായിരുന്ന ആധാർ കാർഡിൽ നിന്നാണ് പേര് മനസിലാക്കിയത്.

ഒരാഴ്ചയായി ഗവ. ജനറൽ ആശുപത്രി മോർചറിയിൽ ആയിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. അന്വേഷിച്ച് ആരും വരാത്തതിനാൽ പൊലീസ് മൃതദേഹം സംസ്കരിക്കുന്നതിന് നഗരസഭാ അധികൃതർക്ക് കൈമാറുകയായിരുന്നു.

ജനറൽ ആശുപത്രി ജൂനിയർ ഹെൽത് ഇൻസ്പെക്ടർ ശ്രീജിത്ത്, നഗരസഭ ജൂനിയർ ഹെൽത് ഇൻസ്പെക്ടർ മധു, വിജേഷ് എന്നിവരുടെ മേൽനോട്ടത്തിൽ മുസ്ലിം യൂത് ലീഗ് ജില്ലാ പ്രസിഡൻറ് അശ്‌റഫ് എടനീർ നഗരസഭാ കൗൺസിലർ സഹീർ ആസിഫ്, വൈറ്റ്ഗാർഡ് മണ്ഡലം വൈസ് ക്യാപ്റ്റൻ ഖലീൽ ശെയ്ഖ്, ബശീർ കടവത്ത്, റിശാദ് പള്ളം എന്നിവർ ചേർന്നാണ് നഗരസഭയുടെ കീഴിലുള്ള നുള്ളിപ്പാടിയിലെ ശ്‌മശാനത്തിൽ സംസ്കരിച്ചത്.

Keywords: Kasaragod, Kerala, News, Death, Dead body, Youth League, General-Hospital, Nullippady, Body of a Tamilnadu native who died due to illness and had no dependents was cremated by youth league activists.
< !- START disable copy paste -->

Post a Comment