തിരുവനന്തപുരം: (www.kasargodvartha.com 29.05.2021) ചിറയിന്‍കീഴിനടുത്ത് മുടപുരത്ത് നിരവധി കേസുകളില്‍ പ്രതിയായ യുവാവിന്റെ മൃതദേഹം വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അജിത്തിന്റെ (25) മൃതദേഹമാണ് മുടപുരം കോളിച്ചിറ മഞ്ചാടിമൂട് പ്രധാന പാതയില്‍ തെങ്ങുംവിള ഏലായോടു ചേര്‍ന്ന സിമിന്റ് കട്ട നിര്‍മാണശാലയ്ക്കടുത്ത് കണ്ടത്.
ഉപേക്ഷിച്ച നിലയിലുള്ള മൃതദേഹം കണ്ട നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ശരീരത്താകമാനം വെട്ടേറ്റതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ തിരിച്ചറിഞ്ഞത്. ഗുണ്ടാസംഘാംഗങ്ങള്‍ തമ്മിലുള്ള ആക്രമണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. കൊച്ചജിത്ത് എന്നറിയപ്പെടുന്ന അജിത്ത് ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ ഭാഗങ്ങളിലായി ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. ഗുണ്ടാ സംഘാംഗം എന്ന രീതിയില്‍ പൊലീസിന്റെ ക്രിമിനല്‍ പട്ടികയിലുള്ളയാളുമാണ്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Death, Police, Dead body, Road, Case, Body of accused found on the road in Thiruvananthapuram