Join Whatsapp Group. Join now!
Aster MIMS 10/10/2023

ബംഗാളില്‍ 2 ബിജെപി എംഎല്‍എമാര്‍ രാജിവച്ചു; പാര്‍ടിയിലെ അംഗബലം 75 ആയി കുറഞ്ഞു

രണ്ട് ബിജെപി എംഎല്‍എമാര്‍ രാജിവച്ചു Kolkata, News, National, Politics, Top-Headlines, Election, BJP, MLA, West Bengal-Election-2021

കൊല്‍ക്കത്ത: (www.kasargodvartha.com 13.05.2021) രണ്ട് ബിജെപി എംഎല്‍എമാര്‍ രാജിവച്ചു. കൂച്ച്ബിഹാര്‍ എംപി നിസിത് പ്രമാണിക്, റാണാഘട്ട് എംപി ജഗന്നത് സര്‍ക്കാര്‍ എന്നിവരാണ് രാജിവച്ചത്. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തിരിച്ചടിക്ക് പിന്നാലെയാണ് എംഎല്‍എമാരുടെ രാജി. ഇതോടെ നിയമസഭയില്‍ ബിജെപിയുടെ അംഗബലം 77ല്‍ നിന്ന് 75 ആയി കുറഞ്ഞു.

നിസിത് പ്രമാണിക്കിന്റെ ജയം ദിന്‍ഹതയില്‍ നിന്നും ജഗന്നത് സര്‍ക്കാരിന്റെ ജയം ശാന്തിപൂരില്‍ നിന്നുമായിരുന്നു.'ബിജെപി അധികാരത്തില്‍ എത്തിയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ ഫലമാണ് ബംഗാളിലുണ്ടായത്. അതുകൊണ്ട് എംപിമാരായി തുടരുകയും എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നുമാണ് പാര്‍ടി തീരുമാനം' എന്ന് രാജിവച്ച ശേഷം ജഗന്നത് സര്‍ക്കാര്‍ വ്യക്തമാക്കി.

Kolkata, News, National, Politics, Top-Headlines, Election, BJP, MLA, BJP’s tally in West Bengal Assembly reduces to 75 as two MLAs resign

Keywords: Kolkata, News, National, Politics, Top-Headlines, Election, BJP, MLA, West Bengal-Election-2021, BJP’s tally in West Bengal Assembly reduces to 75 as two MLAs resign

Post a Comment