മംഗളുറു: (www.kasargodvartha.com 27.05.2021) ജനപ്രതിനിധിയുടെ മനുഷ്യത്വം മറന്ന പെരുമാറ്റം ഡോക്ടറുടെ ജീവൻ നഷ്ടപ്പെടുത്തിയതായി ആക്ഷേപം. തരികെരെ ലക്കവല്ലിയിൽ അപകടത്തിൽ പരുക്കേറ്റ് റോഡിൽ പിടഞ്ഞ ഡോ. രമേശ് കുമാറിനെ ആശുപത്രിയിൽ എത്തിക്കാൻ കൂട്ടാക്കാത്ത തരികെരെ എംഎൽഎയും ബിജെപി നേതാവുമായ ഡി എസ് സുരേഷിന്റെ മാനസികാവസ്ഥയാണ് ചർചയാവുന്നത്.
അര മണിക്കൂർ കഴിഞ്ഞാണ് ആംബുലൻസ് എത്തിയത്. അപ്പോഴേക്കും ഡോക്ടറുടെ ശരീരത്തിൽ നിന്ന് അവസാന തുള്ളി രക്തവും വാർന്നുകഴിഞ്ഞിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു. ബൈക് യാത്രികനായ ഒരാൾ പകർത്തിയ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്.
Keywords: Mangalore, News, Karnataka, Accident, Accidental Death, Top-Headlines, MLA, BJP, Death, Doctor, BJP MLA in car; Doctor bled to death on the road.
< !- START disable copy paste -->