വ്യവസായിയും ഗ്രന്ഥകാരനും സുന്നി സംഘടനകളുടെ സഹകാരിയുമായ ബാവ ഹാജി നിര്യാതനായി
May 10, 2021, 22:52 IST
മംഗളുറു: (www.kasargodvartha.com 10.05.2021) വ്യവസായിയും ഗ്രന്ഥകാരൻ, പ്രസാധകൻ, സാമൂഹ്യ പ്രവർത്തകൻ എന്ന നിലകളിൽ പ്രശസ്തനുമായ ബാവ ഹാജി (72) നിര്യാതനായി. സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകാരിയായിരുന്നു. അൽ അൻസാർ കന്നഡ പത്രത്തിന്റെ മാനേജിങ് ഡയറ്കടർ ആയിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം മംഗളൂറിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം അദ്ദേഹം മുംബൈയിൽ ഒരു കമ്പനിയിൽ ചേർന്നു. പിന്നീട് സ്വന്തം ബിസിനസ് ആരംഭിച്ചു. ബ്യാരി, കന്നഡ, തുളു, ഹിന്ദി, ഇംഗ്ലീഷ്, അറബി തുടങ്ങി 18 ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു.
പ്രശസ്തി ആഗ്രഹിക്കാതെ അദ്ദേഹം ചെയ്തിരുന്ന കാരുണ്യ പ്രവർത്തനങ്ങൾ നിർധനരായ അനവധി പേർക്ക് ആശ്വാസമായിരുന്നു. ഭാര്യയും നാല് മക്കളുമുണ്ട്.

Keywords: Mangalore, News, Karnataka, Obituary, Death, Business-man, Writer, Sunni, Bawa Haji, a businessman, author and associate of Sunni organizations, has passed away.
< !- START disable copy paste -->