ഭാരുച്ച്: (www.kasargodvartha.com 01.05.2021) ഗുജറാത്ത് ഭാറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 18 കോവിഡ് രോഗികള്‍ മരിച്ചു. ചികിത്സയിലായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തി. കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന 18 രോഗികളാണ് മരിച്ചതെന്ന് ഭരുച്ച് എസ്പി രാജേന്ദ്രസിങ് ചുദാസാമ അറിയിച്ചു.
ശനിയാഴ്ച പുലര്‍ചെ ഒരു മണിയോടെ താഴത്തെ നിലയിലെ കോവിഡ് വാര്‍ഡില്‍ തീപിടിത്തമുണ്ടായത്. ഒരു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമായി. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Keywords: Bharuch, News, National, Top-Headlines, COVID-19, Hospital, Treatment, Fire, Accident, At least 18 Covid-19 patients die in hospital fire in Gujarat’s Bharuch