തിരുവനന്തപുരം: (www.kasargodvartha.com 28.05.2021) മഞ്ചേശ്വരം മണ്ഡലത്തിലെ ആരോഗ്യമേഖലയിൽ നേരിടുന്ന അപര്യാപ്തതകൾക്കും അസൗകര്യങ്ങൾക്കും പരിഹാരമാവശ്യപ്പെട്ട് എ കെ എം അശ്‌റഫ് എംഎൽഎ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ സന്ദർശിച്ച് നിവേദനം നൽകി. എൻ എ നെല്ലിക്കുന്ന് എം എൽ എയും കൂടെ ഉണ്ടായിരുന്നു.
മംഗൽപാടി താലൂക് ആശുപത്രി, മഞ്ചേശ്വരം, കുമ്പള സി എച് സികൾ എന്നിവയുടെ സൗകര്യങ്ങളും തസ്തികകളും വർധിപ്പിക്കുന്നതിനും നിലവിലുള്ള ഒഴിവുകളിൽ അടിയന്തിര നിയമനം നടത്തുന്നതിനും നടപടി സ്വീകരിക്കണമെന്നും ഇവയുടെ അടിസ്ഥാനവും ഭൗതികവുമായ വികസനങ്ങൾക്ക് വേണ്ടി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഉക്കിനടുക്കയിലെ മെഡികൽ കോളജിന്റെ വികസന കാര്യവും കൂടിക്കാഴ്ചയിൽ സംസാരിച്ചു.

കഴിഞ്ഞ ദിവസം എൻ എ നെല്ലിക്കുന്ന് എംഎൽഎയും ആരോഗ്യമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകിയിരുന്നു. ആരോഗ്യ മേഖലയിൽ കാസർകോട് ജില്ല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് കൂട്ടായ യത്‌നം അനിവാര്യമാണ്. പ്രശ്നങ്ങൾ ആഴത്തിൽ പഠിക്കാൻ ആരോഗ്യവകുപ്പിന് കഴിയണം. ഗഹനമായ ചർച അത്യാവശ്യമാണ്. ജില്ലയിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥന്മാർക്കും പ്രശ്നങ്ങൾ നന്നായി അവതരിപ്പിക്കാൻ കഴിയും. അത് കേൾക്കാൻ മന്ത്രി കാസർകോട്ടെത്തണം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തരത്തിൽ യോഗം സാധ്യമല്ലെങ്കിൽ ഓൺലൈനിലെങ്കിലും ചർച വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Keywords: Kerala, News, Kasaragod, Manjeshwaram, MLA, Minister, Health-minister, N.A.Nellikunnu, Health-Department, AKM Ashraf MLA meets Minister Veena George to address health deficiencies and inconveniences in Manjeswaram constituency.
< !- START disable copy paste -->