Join Whatsapp Group. Join now!
Aster MIMS 10/10/2023

എ കെ എം അശ്‌റഫിന് മുസ്ലിം ലീഗ് ജില്ലാ കമിറ്റിയുടെ അനുമോദനം

AKM Ashraf felicitated by the Muslim League District Committee#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 04.05.2021) മഞ്ചേശ്വരത്ത് മിന്നുന്ന വിജയം നേടിയ നിയുക്ത എം എൽ എ, എ കെ എം അശ്‌റഫിനെ മുസ്ലിം ലീഗ് ജില്ലാ കമിറ്റി അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ഷോൾ അണിയിച്ചു.

ശക്തമായ പോരാട്ടത്തിനൊടുവിലാണ് യുഡിഎഫ് മഞ്ചേശ്വരത്ത് ഐതിഹാസിക വിജയം നേടിയത്. അതി കഠിനമായ പ്രചാരണം കണ്ട മണ്ഡലത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ 745 വോടിൻറെ ഭൂരിപക്ഷത്തിലാണ് എ കെ എം അശ്‌റഫ് പരാജയപ്പെടുത്തിയാണ്. അവസാന റൗൻഡ് വരെ ആകാംക്ഷ നിറഞ്ഞതായിരുന്നു മഞ്ചേശ്വരത്തെ വോടെണ്ണൽ.

AKM Ashraf felicitated by the Muslim League District Committee


തന്റെ വിജയം മഞ്ചേശ്വരക്കരുടേതാണെന്നായിരുന്നു എകെഎം അശ്‌റഫിന്റെ പ്രതികരണം. ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നവനുള്ള അംഗീകാരമാണ് ഇത്. മഞ്ചേശ്വരത്ത് വര്‍ഗീയത വാഴില്ലെന്ന് തുളുനാട്ടിലെ ജനത ഈ തിരഞ്ഞെടുപ്പില്‍ വിധിയെഴുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർകോട് നിന്ന് വിജയിച്ച എൻ എ നെല്ലിക്കുന്നിനെയും കഴിഞ്ഞ ദിവസം ജില്ലാ നേതാക്കൾ ഷാൾ അണിയിച്ച് അനുമോദിച്ചിരുന്നു.

Keywords: Kerala, News, Kasaragod, Politics, Political party, Election, Niyamasabha-Election-2021, Muslim-league, UDF, Felicitated, AKM Ashraf felicitated by the Muslim League District Committee.



Post a Comment