Join Whatsapp Group. Join now!
Aster MIMS 10/10/2023

കേന്ദ്ര സർകാർ സ്ഥാപനമായ സി ആർ സിയുമായി ചേർന്ന് അക്കര ഫൗൻഡേഷൻ ഭിന്നശേഷിക്കാർക്കായി കോവി കെയർ - കേരള പദ്ധതി നടപ്പിലാക്കുന്നു

Akkara Foundation in association with CRC, a Central Government Institution is implementing the COWE Care - Kerala Project for the Differently abled.
കാസർകോട്: (www.kasargodvartha.com 19.05.2021) കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ കീഴിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സി ആർ സിയും മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന മഅ്‌ദിൻ ഏബ്‌ൾ വേൾഡും സംയുക്തമായി നടപ്പാക്കുന്ന 'കോവി കെയർ - കേരള' പദ്ധതി ജില്ലയിൽ നടപ്പാക്കാൻ അക്കര ഫൗൻഡേഷനെ തിരഞ്ഞെടുത്തു.

വാക്സിനേഷൻ ഹെൽപ്‌ഡെസ്‌ക്, 24 മണിക്കൂറും പ്രവർത്തിക്കുന്ന മാനസികാരോഗ്യ ഹെൽപ് ലൈൻ, കുട്ടികൾക്കായി ഓൺലൈൻ തെറാപി സേവനങ്ങളും പുനരധിവാസവും, അത്യാവശ്യ സന്ദർഭങ്ങളിൽ മരുന്ന്, ആംബുലൻസ് സേവനം എന്നിവ ഈ പദ്ധതിയിൽ ലഭ്യമാണ്.

Akkara Foundation in association with CRC, a Central Government Institution is implementing the COWE Care - Kerala Project for the Differently abled.

വാക്‌സിനേഷൻ റെജിസ്ട്രേഷനും നിർദേശങ്ങൾക്കും ഹെൽപ് ഡസ്ക് നമ്പർ 8281092137 ലേക്കും മാനസിക സമ്മർദം, ടെൻഷൻ, മറ്റു മാനസിക പ്രയാസങ്ങൾ എന്നിവക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്ര മാനസികാരോഗ്യ മന്ത്രാലയത്തിന്റെ കിരൺ ഹെൽപ് ലൈൻ 18005990019 നമ്പറിലും,

ഓൺലൈൻ തെറാപി സേവനങ്ങളും പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് 9188666403 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. ഓൺലൈൻ തെറാപി സേവനങ്ങളുടെ ഭാഗമായി സൈകോളോജിസ്റ്റ്‌, ഫിസിയോതെറാപിസ്റ്റ്‌, സ്പീച് തെറാപിസ്റ്റ്, ഒകുപാഷൻ തെറാപിസ്റ്റ്, സ്‌പെഷ്യൽ എഡ്യൂകേറ്റർ എന്നിവരുടെ സേവനങ്ങളും ലഭ്യമാണ്.

കോവിഡ് വ്യാപനവും ലോക് ഡൗണും മൂലം പ്രതിസന്ധിയിലായ ഭിന്നശേഷി സമൂഹത്തിനു സഹായകമാകും വിധമാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ. രാജ്യത്തിന് തന്നെ മാതൃകയായ ഈ പദ്ധതി മറ്റു ജില്ലകളിലും കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും വിജയകരമായി നടന്നു കൊണ്ടിരിക്കുന്നു. നിലവിൽ അക്കര ഫൗൻഡേഷൻ ജില്ലാ ഭരണകൂടവുമായും സാമൂഹ്യനീതി ഓഫീസുമായും ചേർന്ന് ഭിന്നശേഷി വിഭാഗക്കാർക്കായി ടെലി റീഹാബ് സംവിധാനവും നടത്തുന്നുണ്ട്.

അക്കര അസീസ് ഹാജി ചെയർമാനായുള്ള അക്കര ഫൗൻഡേഷൻ നിരവധി സേവനങ്ങളാണ് ഭിന്നശേഷി വിഭാഗക്കാർക്കായി നടത്തി വരുന്നത്.

Keywords: Kerala, News, Kasaragod, Top-Headlines, Helping hands, Government, Handicape, COVID-19, Corona, Vaccinations, Akkara Foundation in association with CRC, a Central Government Institution is implementing the COWE Care - Kerala Project for the Differently abled.
< !- START disable copy paste -->


Post a Comment