Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോടിന്റെ ചുമതല ഏറ്റെടുത്തത് സന്തോഷപൂർവമെന്ന് അഹ്‌മദ്‌ ദേവർകോവിൽ; എല്ലാത്തിനും മംഗളൂറിനെ ആശ്രയിച്ചത് തിരിച്ചടിയായി; തളങ്കരയിൽ ടൂറിസം കേന്ദ്രമൊരുക്കും

Ahmed Devarkovil says he is happy to take charge of Kasargod #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 29.05.2021) ജില്ലയുടെ ചുമതല വഹിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചപ്പോൾ സന്തോഷപൂർവമാണ് ഏറ്റെടുത്തതെന്ന് തുറമുഖ - മ്യുസിയം വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ. കാസർകോട് പ്രസ്ക്ലബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാത്തിനും മംഗളൂറിനെ ആശ്രയിച്ചത് കാസർകോടിന് തിരിച്ചടിയായി. കോവിഡ് പ്രതിസന്ധി മൂലം അതിർത്തികൾ അടച്ചപ്പോഴാണ് ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ ചർചയായത്. ജില്ലയ്ക്ക് അർഹതപെട്ട കിട്ടാതെ പോയ എല്ലാകാര്യങ്ങളെ പറ്റിയും പഠിച്ച് കൊണ്ടിരിക്കുന്നു. എയിംസിനായുള്ള പുതിയ പ്രപോസലിൽ കാസർകോടിനെ കൂടി ഉൾപെടുത്തണമെന്നാണ് ആവശ്യം. ശക്തമായി ആവശ്യപ്പെട്ടാൽ കാസർകോടിന് കിട്ടിക്കൂടായ്കയില്ല.




കാസർകോടിന്റെ പ്രധാന പ്രശ്നം ആരോഗ്യ മേഖലയുമായത് ബന്ധപ്പെട്ടത് കൊണ്ട് ആരോഗ്യ മന്ത്രിയെ സന്ദർശിച്ച് ചർച നടത്തി. കാസർകോട് മെഡികൽ കോളജിലെ ഒഴിവുകളിലേക്ക് അടിയന്തരമായി നിയമനം നടത്തുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ മ്യുസിയം ഇല്ലാത്ത ഏക ജില്ലാ കാസർകോടാണ്. ഇവിടെ പുരാരേഖ മ്യൂസിയം സ്ഥാപിക്കും. നീലേശ്വരത്ത് മ്യൂസിയം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. നീലേശ്വരം രാജവംശവുമായും അവിടുത്തെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായും എം എല്‍ എ ചര്‍ച നടത്തിയിട്ടുണ്ട്. മംഗളുറു തുറമുഖം കാസര്‍കോടിന് തൊട്ടടുത്തുണ്ട് എങ്കിലും തുറമുഖ വകുപ്പിന് പ്രതിവര്‍ഷം 30 കോടിരൂപ വരെ വരുമാനം ജില്ലയില്‍ നിന്നും ലഭിക്കുന്നുണ്ട്.

തീരമേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ കൊണ്ടുവരുന്നത് പരിഗണനയിലാണ്. പൊന്നാനിയിലെ മണല്‍ ശുദ്ധീകരണശാല പോലെ മറ്റൊരു സ്ഥാപനം പൊതു സ്വകാര്യ പങ്കാളിത്തതോടെ കാസര്‍കോട് കൊണ്ടുവരും. ഏറ്റവും കൂടുതല്‍ കടവുകള്‍ ഉള്ള പ്രദേശമെന്ന നിലയില്‍ പദ്ധതിക്ക് പ്രാധാന്യം കൈവവരും.

കാസര്‍കോട് തളങ്കരയിലെ 4.8 ഏകെര്‍ സ്ഥലം ഉപയോഗപ്പെടുത്തി ടൂറിസം വകുപ്പുമായി ചേര്‍ന്ന് പ്രദേശത്തെ ടൂറിസം കേന്ദ്രമാക്കും. നിരവധി സ്ഥാപനങ്ങള്‍ വരാനുള്ള പശ്ചാത്തല സൗകര്യമുള്ള ജില്ലയെന്നതിനാല്‍ കാസര്‍കോട് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആലോചിക്കും. ആവശ്യങ്ങള്‍ ഏറെയുള്ള ജില്ലയെന്ന പരിഗണന എന്നുമുണ്ടാകുമെന്നും ആരോഗ്യമേഖലയടക്കം കാസര്‍കോടിന്റെ സമഗ്രവികസനത്തിന് ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

ഐ എൻ എൽ സംസ്ഥാന സെക്രടറി ഖാസിം ഇരിക്കൂർ ഒപ്പമുണ്ടായിരുന്നു. പ്രസ് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാശിം അധ്യക്ഷത വഹിച്ചു. സെക്രടറി പത്മേഷ് സ്വാഗതം പറഞ്ഞു.


Keywords: Kerala, News, Kasaragod, Top-Headlines, INL, Minister, Press meet, Press Club, Thalangara, Tourism, Development project, Ahmed Devarkovil, Ahmed Devarkovil says he is happy to take charge of Kasargod; Reliance on Mangalore for everything was a setback; A tourism center will be set up at Thalangara.
< !- START disable copy paste -->


Post a Comment