Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉദുമ ചുവന്ന് തന്നെ; അഡ്വ. സി എച് കുഞ്ഞമ്പുവിന് തകർപ്പൻ വിജയം

Adv. C H Kunjambu won in Uduma#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (www.kasargodvartha.com 02.05.2021) അതിശക്തമായ പോരാട്ടം കണ്ട ഉദുമയിൽ എൽഡിഎഫിലെ അഡ്വ. സി എച് കുഞ്ഞമ്പുവിന് തകർപ്പൻ വിജയം. യുഡിഎഫിലെ ബാലകൃഷ്ണൻ പെരിയയെ 13322 വോടിൻറെ ഭൂരിപക്ഷത്തിൽ തോൽപിച്ചാണ് എൽഡിഎഫ് മണ്ഡലം നിലനിർത്തിയത്. പെരിയയിലെ ഇരട്ടക്കൊലപാതകം അടക്കമുള്ള വിഷയങ്ങൾ ഉയർത്തി ശക്തമായ പ്രചാരണം നടത്തിയെങ്കിലും ഇടതിന്റെ സ്വാധീന മേഖലകളിൽ ലീഡ് നേടാനാവാത്തത് യുഡിഎഫിന് തിരിച്ചടിയായി.

വോട് നില: അഡ്വ. സി എച് കുഞ്ഞമ്പു (എല്‍ഡിഎഫ്): 78664, ബാലകൃഷ്ണന്‍ പെരിയ (യുഡിഎഫ്): 65342, എ വേലായുധന്‍ (എന്‍ ഡി എ): 20360, ഗോവിന്ദന്‍ ബി ആലിന്‍താഴെ ( എപിഐ): 194, കുഞ്ഞമ്പു കെ (സ്വതന്ത്രന്‍): 140, രമേശന്‍ കെ (സ്വതന്ത്രന്‍): 207, നോട: 434.

Adv. C H Kunjambu won in Uduma

ഇത് രണ്ടാം തവണയാണ് സി എച് കുഞ്ഞമ്പു നിയമസഭാംഗമാവുന്നത്. മഞ്ചേശ്വരത്ത് 2006 ല്‍ ചെര്‍ക്കളം അബ്ദുല്ലയെ അട്ടിമറിച്ചാണ് വിജയം നേടിയത്. സിപിഎം സംസ്ഥാന സമിതി അംഗമാണ് അദ്ദേഹം. ബിഎ, എല്‍എല്‍ബി ബിരുദധാരിയായ സി എച് കുഞ്ഞമ്പു കാസര്‍കോട് ബാറിലെ അഭിഭാഷകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാലകളുടെ സെനറ്റ് മെമ്പര്‍, കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

Keywords: Kerala, News, Kasaragod, Niyamasabha-Election-2021, Result, Top-Headlines, UDF, BJP, LDF, Muslim-league, Politics, Political Party, Adv. C H Kunjambu won in Uduma.

< !- START disable copy paste -->



Post a Comment