Join Whatsapp Group. Join now!
Aster MIMS 10/10/2023

നടന്‍ മേള രഘു അന്തരിച്ചു

നടന്‍ ചേര്‍ത്തല പുത്തന്‍വെളി ശശിധരന്‍ (മേള രഘു) അന്തരിച്ചു Cherthala, News, Kerala, Top-Headlines, Cinema, Entertainment, Death, Obituary, Actor

ചേര്‍ത്തല: (www.kasargodvartha.com 04.05.2021) നടന്‍ ചേര്‍ത്തല പുത്തന്‍വെളി ശശിധരന്‍ (മേള രഘു) അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംവിധായകന്‍ കെ ജി ജോര്‍ജിന്റെ മേള സിനിമയിലൂടെയാണ് കലാരംഗത്ത് സജീവമായത്. 'മേള' എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷത്തിലാണ് രഘു എത്തിയത്. 30ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. സിനിമയില്‍ 40 വര്‍ഷം പിന്നിട്ട രഘു മോഹന്‍ലാലിന്റെ 'ദൃശ്യം 2'ല്‍ ആണ് ഒടുവില്‍ അഭിനയിച്ചത്. ഭാര്യ: ശ്യാമള. മകള്‍: ശില്‍പ

Cherthala, News, Kerala, Top-Headlines, Cinema, Entertainment, Death, Obituary, Actor Mela Raghu passed away

Keywords: Cherthala, News, Kerala, Top-Headlines, Actor, Cinema, Entertainment, Death, Obituary, Actor Mela Raghu passed away

Post a Comment