ജില്ലാ കലക്ടര്‍ തന്റെ ഫേസ്ബുക് പേജിലൂടെ നടത്തിയ ഓക്‌സിജന്‍ ചാലെഞ്ചിലൂടെ 150 ഓക്‌സിജന്‍ സിലിൻഡെറുകള്‍ കഴിഞ്ഞ ദിവസം ലഭിച്ചു. വീണ്ടും 150 സിലിൻഡെറുകള്‍ കൂടി ലഭിച്ചാല്‍ ജില്ലയ്ക്ക് അത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ വാങ്ങുന്ന സിലിൻഡെറുകള്‍ സര്‍കാര്‍ വാങ്ങുന്ന സിലിൻഡെറുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഉടമസ്ഥര്‍ക്ക് തിരികെ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ 147 ഓക്സിജൻ ബെഡുകൾ ആണുള്ളത്. ഇത് 1016 ആക്കാനായി ശ്രമിക്കുകയാണ്. 13 ലക്ഷത്തില്‍ അധികം ജനസംഖ്യയാണ് നമ്മുടെ ജില്ലയിലുള്ളത്. നിലവില്‍ ഇതില്‍ 3.3 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. 54 വെന്റിലേറ്ററുകളാണ് ജില്ലയിലുള്ളത്. ഇതില്‍ ഏഴ് വെന്റിലേറ്ററുകളില്‍ മാത്രമാണ് നിലവില്‍ രോഗികള്‍ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജൂണ്‍ ആദ്യ വാരത്തോടെ ഉണ്ടായേക്കാവുന്ന കോവിഡ് രോഗികളുടെ കണക്കിലേക്ക് മെയ് ആദ്യവാരത്തില്‍ തന്നെ കണക്കുകള്‍ ഉയര്‍ന്നപ്പോഴാണ് ലോക് ഡൗണ്‍ ആവശ്യമായതെന്നും ലോക്ഡൗണിനെ തുടര്‍ന്ന് ഈ കണക്ക് വലിയ തോതില്‍ കുറയുന്നത് ആശ്വാസമാണെന്നും കഴിഞ്ഞ പ്രാവശ്യത്തേതിനേക്കാള്‍ ജനങ്ങള്‍ ഇത്തവണ സര്‍കാറിനോട് സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊതുജനങ്ങളെ പരിഭ്രാന്തിപ്പെടുത്തുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നതരം വാര്‍ത്തകള്‍ ഈ സമയത്ത് നല്‍കരുതെന്ന് മന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ റവന്യൂ മന്ത്രിയോടൊപ്പം ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ബാബു പങ്കെടുത്തു.
Keywords: News, Kasaragod, E.Chandrashekharan, District Collector, Kerala, State, Top-Headlines, Action taken to solve shortage of oxygen cylinders.
< !- START disable copy paste -->