കാസർകോട്: (www.kasargodvartha.com 31.05.2021) പരവനടുക്കം സര്‍കാര്‍ വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ച അബൂബകര്‍ (74) നിര്യാതനായി. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. അസുഖം മൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇദ്ദേഹത്തെ രോഗം ഭേദമായ ശേഷം കൂട്ടിക്കൊണ്ട് പോവാൻ ഉറ്റവർ ആരും എത്താത്തത് മൂലം ഒറ്റപ്പെട്ട് കഴിഞ്ഞു വരികയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട സംസ്ഥാന മനുഷ്യാവകാശ കമീഷനും പ്രശ്നത്തിൽ ഇടപെട്ടിരുന്നു.
കമീഷന്റെ നിർദേശ പ്രകാരം മെയ് 24 ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌ത് അബൂബകറിനെ വൃദ്ധ സദനത്തിലേക്ക് മാറ്റിയിരുന്നു. ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിൽ അധികൃതരും കാത്തിരിക്കുകയായിരുന്നു. ഓർമക്കുറവ് അനുഭവപ്പെട്ടിരുന്ന അബൂബകർ തൻറെ വീട് ചെറുവത്തൂരാണെന്നും പള്ളിക്കരയാണെന്നും മാറി മാറി പറഞ്ഞിരുന്നു.
അവകാശികളെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ യാതൊരു വിവരവും ലഭ്യമല്ലാത്തതിനാല്‍ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതന് ബന്ധുക്കളോ അവകാശികളോ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം പരവനടുക്കത്തുള്ള സര്‍കാര്‍ വൃദ്ധ സദനവുമായി ബന്ധപ്പെടണമെന്നും അല്ലാത്തപക്ഷം അവകാശികളില്ല എന്ന ധാരണയില്‍ സംസ്‌കാരം നടത്തുമെന്നും സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04994 239276, 9495183728.
Keywords: Kerala, News, Kasaragod, Man, Death, Hospital, Police, Family, Paravanadukkam, Top-Headlines, Aboobacker dies without waiting for his relatives; Authorities are looking for relatives to retrieve the body.
< !- START disable copy paste -->