Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇറച്ചിക്കടയിൽ ജോലിക്കാരനായ യുവാവിനെ തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

A young man working in a butcher shop found dead hanged#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചട്ടഞ്ചാൽ: (www.kasargodvartha.com 04.05.2021) ഇറച്ചിക്കടയിൽ ജോലിക്കാരനായ യുവാവിനെ തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉള്ളാൾ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ തൊക്കോട് ചെമ്പുഗുഡെയിലെ ഹിദായത് (25) ആണ് മരിച്ചത്.

മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ബെണ്ടിച്ചാൽ കനിയാംകുണ്ടിലെ ഒരു വീടിന് സമീപത്താണ് തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉപ്പളയിലെ ഒരു ഇറച്ചി കടയിൽ ജോലി ചെയ്ത് വന്നിരുന്ന ഹിദായത് ഞായറാഴ്ചയാണ് തൊക്കോട്ടു നിന്നും ഉപ്പളയിലേക്ക് പോയത്.

A young man working in a butcher shop found dead hanged

എന്നാൽ കഴിഞ്ഞ ദിവസം മുതൽ ഹിദായതിനെ ഫോണിൽ കിട്ടാതെ വന്നതോടെ വീട്ടുകാർ ഉള്ളാൾ പൊലീസിൽ പരാതി നൽകി. എന്നാൽ തിങ്കളാഴ്ച രാവിലെ മേൽപ്പറമ്പ് പൊലീസ് കനിയാംകുണ്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

യുവാവിൻ്റെ കീശയിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നുവെങ്കിലും സിം കാർഡ് ഇല്ലായിരുന്നു. മേൽപ്പറമ്പ് പൊലീസും ഉള്ളാൾ പൊലീസും ഒരേ പോലെ ഐ എം ഇ നമ്പർ പരിശോധിച്ചാണ് പരസ്പ്പരം ബന്ധപ്പെട്ടത്.

ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെ യുവാവിൻ്റെ ബന്ധുക്കൾ ജനറൽ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

Keywords: Kerala, News, Kasaragod, Top-Headlines, Chattanchal, Ullal, Uppala, Youth, Death, Hanged, Police, Investigation, Case, A young man working in a butcher shop found dead hanged.
< !- START disable copy paste -->


Post a Comment