Join Whatsapp Group. Join now!
Aster MIMS 10/10/2023

അബുദബിയിൽ ജോലി ചെയ്യുന്ന കാസർകോട് സ്വദേശിയെ കാണാതായതായി പരാതി

A Kasargod resident working in Abu Dhabi has gone missing#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
അബുദാബി: (www.kasargodvartha.com 11.05.2021) അബുദാബിയിൽ ജോലി ചെയ്യുന്ന കാസർകോട് സ്വദേശിയെ കാണാതായതായി പരാതി. മൊഗ്രാലിലെ മുഹമ്മദ് ഹനീഫയെ ആണ് കാണാതായത്. ഇത് സംബന്ധിച്ച് സഹോദരൻ അബുദാബി പൊലീസിൽ പരാതി നൽകി.

ശനിയാഴ്ച രാവിലെ 11 മണിയോടെ താമസ സ്ഥലത്ത് നിന്ന് പതിവ് പോലെ ഇറങ്ങിയിരുന്നു. നാല് മണിയോടെ ഭാര്യയുമായും ഫോണിലൂടെ സംസാരിച്ചിരുന്നു. എന്നാൽ അതിന് ശേഷം വിവരമൊന്നും ലഭിച്ചില്ല. ഫോൺ സ്വിച് ഓഫ് ആണ്. സമീപ സ്ഥലങ്ങളിലും ആശുപത്രികളിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

News, Gulf, Abudhabi, Missing, Man, Work, Mogral, Top-Headlines, Kasaragod, Natives, Complaint, Kerala, A Kasargod resident working in Abu Dhabi has gone missing.



എന്തെങ്കിലും വിവരം ലഭിക്കുന്നവർ +971557161882 എന്ന നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് സഹോദരൻ അറിയിച്ചു.

Keywords: News, Gulf, Abudhabi, Missing, Man, Work, Mogral, Top-Headlines, Kasaragod, Natives, Complaint, Kerala, A Kasargod resident working in Abu Dhabi has gone missing.

Post a Comment