Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂറിലേക്ക് കേരളത്തിന്റെ പ്രാണവായു; 800 ജംബോ സിലിൻഡറുകൾ എത്തിച്ചു, 5 ദിവസങ്ങളോളം ഓക്‌സിജൻ വിതരണം തടസപ്പെട്ടിരുന്നതായി ഡെപ്യൂടി കമീഷണർ

800 Jumbo oxygen cylinders supplied to Mangalore from Kerala #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗളൂറു: (www.kasargodvartha.com 04.05.2021) കഴിഞ്ഞ അഞ്ച് ദിവസങ്ങളോളം മംഗളുറു നഗരത്തിലേക്കുള്ള ഓക്‌സിജൻ വിതരണം തടസപ്പെട്ടിരുന്നതായി ഡെപ്യൂടി കമീഷണർ ഡോ. രാജേന്ദ്ര കെ വി പറഞ്ഞു. എന്നാൽ ഇപ്പോൾ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.
                                                                              
Mangalore, Karnataka, News, Kerala, Palakkad, Hospital, COVID-19, 800 Jumbo oxygen cylinders supplied to Mangalore from Kerala.



കേരളത്തിലെ പാലക്കാട് ജില്ലയിൽ നിന്ന് 800 ജംബോ സിലിൻഡറുകൾ എത്തിച്ചു. ദക്ഷിണ കന്നഡ ജില്ലയുടെ ഓക്സിജന്റെ 80 ശതമാനം ബല്ലാരിയിൽ നിന്നും 20 ശതമാനം പാലക്കാടിൽ നിന്നുമാണ്. നഗരത്തിലെ എട്ട് സ്വകാര്യ ആശുപത്രികളിലെ പ്ലാന്റുകളിൽ ഓക്സിജൻ സംഭരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

10 ടൺ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന മൂന്ന് റീഫിലിംഗ് യൂണിറ്റുകൾ നഗരത്തിലുണ്ട്. മറ്റ് ജില്ലകളിൽ നിന്ന് ഓരോ ആഴ്ചയും 20 ടൺ ഓക്സിജൻ ലഭിക്കുന്നു. അതിനാൽ, നിലവിലെ സ്ഥിതിയുമായി പൊരുത്തപ്പെടുന്നതിന് ആവശ്യമായ ഓക്സിജൻ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് കേസുകൾ വ്യാപകമായി വർധിച്ചതോടെ ദക്ഷിണ കന്നഡയിലെ മിക്ക ആശുപത്രികളും നിറഞ്ഞിരിക്കുകയാണ്. ഉഡുപ്പി ജില്ലയിലും സമാന രീതിയിലുള്ള പ്രശ്‌നങ്ങളുണ്ട്. ഉഡുപ്പി ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് മംഗളൂറിൽ നിന്നും ഓക്‌സിജൻ എത്തിക്കുന്നുണ്ട്. രോഗികളുടെ എണ്ണം കൂടിയതോടെ ഓക്‌സിജന്റെ ആവശ്യവും ഇരുജില്ലകളിലും വർധിച്ചിരിക്കുകയാണ്.

Keywords: Mangalore, Karnataka, News, Kerala, Palakkad, Hospital, COVID-19, 800 Jumbo oxygen cylinders supplied to Mangalore from Kerala.
< !- START disable copy paste -->

Post a Comment