മംഗളൂറു: (www.kasargodvartha.com 05.05.2021) ബഹറൈൻ ഭരണകൂടം കരുണാദ്ര മനസ്സിന്റെ പ്രാർത്ഥനയോടെ മഹാമാരിയെ നേരിടാൻ ഇന്ത്യയിലേക്കയച്ച 40 മെട്രിക് ടൺ പ്രാണവായുവുമായി നാവിക സേന കപ്പൽ മംഗളൂറു തീരം തൊട്ടു. ന്യൂ മംഗളൂറു പോർട് ട്രസ്റ്റ് അധികൃതർ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിക്കുവേണ്ടി ഓക്സിജൻ ക്രയോജനിക് കണ്ടയ്നറുകൾ ഏറ്റുവാങ്ങി.
ബഹറൈനിലെ മനാമയിൽ നിന്നാണ് ഓക്സിജൻ കണ്ടയ്നറുകളുമായി ഇന്ത്യൻ നാവിക സേന കപ്പൽ തൽവർ പുറപ്പെട്ടതെന്ന് വൈസ് അഡ്മിറൽ എം എസ് പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോവിഡ് ചികിത്സാ ഉപകരണങ്ങളും ബഹറൈൻ കപ്പലിൽ കൊടുത്തയച്ചു.