Join Whatsapp Group. Join now!
Aster MIMS 10/10/2023

18-45 പ്രായപരിധിയിലുള്ളവരുടെ വാക്‌സിനേഷനില്‍ 32 വിഭാഗങ്ങള്‍ മുന്‍ഗണനാപട്ടികയില്‍

സംസ്ഥാനത്ത് 18 മുതല്‍ 45 വരെ പ്രായത്തിലുള്ളവരുടെ വാക്‌സിനേഷനില്‍ Thiruvananthapuram, News, Kerala, Top-Headlines, Vaccinations, Health, COVID-19

തിരുവനന്തപുരം: (www.kasargodvartha.com 20.05.2021) സംസ്ഥാനത്ത് 18 മുതല്‍ 45 വരെ പ്രായത്തിലുള്ളവരുടെ വാക്‌സിനേഷനില്‍ 32 വിഭാഗങ്ങള്‍ മുന്‍ഗണനാപട്ടികയില്‍. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, പത്രവിതരണക്കാര്‍, അംഗപരിമിതര്‍, മാധ്യമ പ്രവര്‍ത്തകര്‍, കെഎസ്ഇബി ഫീല്‍ഡ് സ്റ്റാഫ്, വാട്ടര്‍ അതോറിറ്റി ഫീല്‍ഡ് സ്റ്റാഫ് എന്നിവര്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഡ്രൈവര്‍മാര്‍, റെയില്‍വേ ടിടിഇമാര്‍, വിമാനത്താവള ജീവനക്കാര്‍, ഗ്രൗണ്ട് സ്റ്റാഫ്, മത്സ്യവില്‍പ്പനക്കാര്‍, പച്ചക്കറി വില്‍പ്പനക്കാര്‍, ഹോം ഡെലിവറി നടത്തുന്നവര്‍ തുടങ്ങിയവര്‍ക്കും മുന്‍ഗണന നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന തല യോഗമാണ് സര്‍കാര്‍ നിര്‍ദേശിച്ച വിഭാഗങ്ങള്‍ക്ക് പുറമെയുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്. 

Thiruvananthapuram, News, Kerala, Top-Headlines, Vaccinations, Health, COVID-19, 32 categories are on the priority list for vaccination of 18-45 year olds

അതേസമയം കോവിഡ് രോഗമുക്തി നേടി മൂന്നു മാസത്തിനുശേഷം വാക്സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ആദ്യ ഡോസ് സ്വീകരിച്ചശേഷം കോവിഡ് ബാധിച്ചവരും രോഗമുക്തി നേടി മൂന്നു മാസത്തിനുശേഷം വാക്സീന്‍ സ്വീകരിച്ചാല്‍ മതിയെന്നും കേന്ദ്രം അറിയിച്ചു.

Keywords: Thiruvananthapuram, News, Kerala, Top-Headlines, Vaccinations, Health, COVID-19, 32 categories are on the priority list for vaccination of 18-45 year olds

Post a Comment