മംഗളൂറു: (www.kasargodvartha.com 05.05.2021) ചാമരാജ നഗർ ജില്ലയിൽ ഓക്സിജൻ കിട്ടാതെ 24 കൊവിഡ് രോഗികൾ മരിച്ച സംഭവത്തെത്തുടർന്ന് ചാമരാജ നഗർ ജില്ല ഡെപ്യൂടി കമീഷണർ എംആർ രവിയും മൈസുറു ജില്ല ഡെപ്യൂടി കമീഷണർ റോഷ്നി സിന്ധൂരിയും തമ്മിൽ വാക്പോര്. പ്രാണവായു ലഭിക്കാതെ ഇത്രയും ജീവനുകൾ പൊലിയാൻ കാരണം സിന്ധൂരിയാണെന്ന് വാർത്താക്കുറിപ്പിൽ രവി ആരോപിക്കുമ്പോൾ, അർധരാത്രി 250 സിലിൻഡറുകൾ അയച്ച് മനുഷ്യത്വം പ്രകടിപ്പിക്കുകയാണ് താൻ ചെയ്തതെന്ന് തിരിച്ചും വാർത്താകുറിപ്പ്.
ഓക്സിജൻ ക്ഷാമത്തിന്റെ കാര്യം 10 ദിവസം മുമ്പു തന്നെ ചീഫ് സെക്രടറി പി രവികുമാർ, ജില്ല ചുമതലയുള്ള മന്ത്രി എസ് സുരേഷ് കുമാർ, ഓക്സിജൻ വിതരണ ചീഫ് നോഡൽ ഓഫീസർ എഡിജിപി പ്രതാപ് റെഡ്ഢി എന്നിവരെ ക്രമത്തിൽ ഉണർത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് രവി വെളിപ്പെടുത്തി. ഒടുവിൽ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
ഓക്സിജൻ ക്ഷാമത്തിന്റെ കാര്യം 10 ദിവസം മുമ്പു തന്നെ ചീഫ് സെക്രടറി പി രവികുമാർ, ജില്ല ചുമതലയുള്ള മന്ത്രി എസ് സുരേഷ് കുമാർ, ഓക്സിജൻ വിതരണ ചീഫ് നോഡൽ ഓഫീസർ എഡിജിപി പ്രതാപ് റെഡ്ഢി എന്നിവരെ ക്രമത്തിൽ ഉണർത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് രവി വെളിപ്പെടുത്തി. ഒടുവിൽ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
യോഗത്തിൽ എത്തിയ ധാരണപ്രകാരം ചാമരാജനഗർ, മാണ്ട്യ, കുടക് ജില്ലകളിലേക്കുള്ള ഓക്സിജൻ നീക്കം തടസമില്ലാതെ നടക്കാൻ സഹകരിക്കണമെന്ന് മൈസൂറു ഡി സിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ മൈസൂറിൽ നിന്നുള്ള വിതരണത്തിൽ അവർ ഇടപെട്ടു. ആവശ്യത്തിന് തികയാത്ത വിധം റേഷനായാണ് മൈസൂറിൽ നിന്ന് സിലിൻഡറുകൾ ലഭിച്ചത്. 100 ആവശ്യപ്പെട്ടാൽ 10. ചാമരാജനഗർ ജില്ലയുടെ ക്വാട കിട്ടാൻ 24 മണിക്കൂറിലേറെയാണ് മൈസൂറിലെ പ്ലാന്റിന് മുന്നിൽ ഓക്സിജൻ സിലിൻഡറുകൾ കയറ്റാനുള്ള വാഹനം കാത്തുകിടന്നത്. ആ നേരമത്രയും രോഗികൾ പ്രാണവായു കിട്ടാതെ പിടഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
താൻ റേഷൻ ഏർപെടുത്തി എന്ന ആരോപണം സിന്ധൂരി നിഷേധിച്ചു. ഓക്സിജൻ സിലിൻഡറുകൾ നിറക്കലും വിതരണവും മറ്റു ജില്ലകളിലേക്കയക്കലും ഡെപ്യൂടി കമീഷണർമാരുടെ പരിധിയിൽ വരുന്ന കാര്യമല്ല. തന്റെ ജില്ലക്ക് ബല്ലാരിയിൽ നിന്നാണ് ഓക്സിജൻ ലഭിക്കുന്നത്. ബന്ധപ്പെട്ട സംസ്ഥാനതല അധികാരികളെ ആവശ്യങ്ങൾ അറിയിക്കുന്ന പ്രകാരമാണ് സിലിൻഡറുകൾ ലഭ്യമാവുക. ചാമരാജനഗർ ഡി സിക്ക് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചെങ്കിൽ മൈസൂറു ഡിസിയെ പഴിച്ചിട്ടു കാര്യമില്ല. അത്യാസന്ന അവസ്ഥ അറിഞ്ഞപ്പോൾ അർധരാത്രി 250 സിലിൻഡർ അയക്കാൻ ഏർപാട് ചെയ്തത് മനുഷ്യത്വത്തിന്റെ പേരിലാണ്. ആ റിസ്കിൽ പിടിച്ചുകയറിയുള്ള മറ്റു വ്യാഖ്യാനങ്ങളുടെ നിജസ്ഥിതി സർകാർ അന്വേഷിച്ചു കണ്ടെത്തട്ടേയെന്ന് സിന്ധൂരി പറഞ്ഞു.
Keywords: Karnataka, News, Mangalore, Top-Headlines, COVID-19, Corona, Death, District Collector, 24 deaths due to lack of oxygen: Fight between Mysore and Chamaraja Nagar district collectors.
< !- START disable copy paste -->