Join Whatsapp Group. Join now!
Aster MIMS 10/10/2023

പുഴയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു

22-year-old youth drowns while taking bath in Phalguni river#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗളുറു: (www.kasargodvartha.com 07.05.2021) പുഴയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് ദാരുണമായി മുങ്ങി മരിച്ചു. ബെൽത്തങ്ങാടി പടങ്കടിയിലെ കരിയാന ദുഗപ്പയുടെ മകൻ നിഷാന്ത് (22) ആണ് മരിച്ചത്.

22-year-old youth drowns while taking bath in Phalguni river

വ്യാഴാഴ്ച ഫാൽഗുനി പുഴയിലാണ് സംഭവം. നിഷാന്തും കൂട്ടുകാരും പുഴയിൽ കുളിക്കാൻ പോയതായിരുന്നു. ഇതിനിടയിൽ സുഹൃത്ത് ഒഴുകിപോവുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ചപ്പോൾ നിഷാന്തും ഒഴുക്കിൽ പെടുകയായിരുന്നു.

സുഹൃത്തുക്കൾ രക്ഷാപ്രവർത്തനത്തിൽ ഏർപെട്ടു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Keywords: Karnataka, News, Mangalore, Death, Drown, Youth, Boy, Friend, Top-Headlines, 22-year-old youth drowns while taking bath in Phalguni river.
< !- START disable copy paste -->


Post a Comment