വ്യാഴാഴ്ച വിവാഹിതനാവേണ്ട യുവാവ് മണിക്കൂറുകൾക്ക് മുമ്പേ മരണത്തിന് കീഴടങ്ങി

മംഗളൂറു: (www.kasargodvartha.com 29.04.2021) വ്യാഴാഴ്ച 11ന് കുറിച്ച മുഹൂർത്തത്തിൽ താലി ചാർത്തേണ്ടിയിരുന്ന യുവാവ് മണിക്കൂറുകൾക്ക് മുമ്പേ മരണത്തിന് കീഴടങ്ങി. ചിക്കമംഗളുറു കൊപ്പ ദെവറകൊഡിഗെ ഗ്രാമത്തിലെ മഞ്ചുനാഥയുടെ മകൻ പ്രിഥ്വിരാജാണ് (32) മരിച്ചത്. അതേ ഗ്രാമത്തിലെ രചനയാണ് പ്രതിശ്രുത വധു.

Youth who was due to get married on Thursday dies

ബെംഗളൂറിൽ ജോലിചെയ്യുന്ന യുവാവ് വിവാഹാവശ്യത്തിന് 10 ദിവസം അവധിയെടുത്ത് വന്നതായിരുന്നു. അസുഖം ബാധിച്ച് വീട്ടിൽ കഴിയുന്നതിനിടെ ആരോഗ്യനില മോശമായി. ശിവമോഗ മെഗ്ഗൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ ഏഴോടെ മരണപ്പെടുകയായിരുന്നു.

Keywords: Karnataka, News, Mangalore, Death, Youth, Marriage, Top-Headlines, Treatment, Hospital, Youth who was due to get married on Thursday dies.
< !- START disable copy paste -->


Post a Comment

Previous Post Next Post