അബൂദബി: (www.kasargodvartha.com 27.04.2021) യുഎഇയിലെ ഉമ്മുല്‍ഖുവൈന്‍ എമിറേറ്റിലുണ്ടായ വാഹനാപകടത്തില്‍ 17കാരന്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശൈഖ് സായിദ് റോഡിലാണ് 17കാരന്‍ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
സംഭവസ്ഥലത്ത് വെച്ച് തന്നെ 17കാരന്‍ മരിച്ചതായി ഉമ്മുല്‍ഖുവൈന്‍ പൊലീസ് ജനറല്‍ കമാന്‍ഡ് ഡയറക്ടര്‍ കേണല്‍ ഖാലിദ് അലി ബുഅസിബ പറഞ്ഞു. പരിക്കേറ്റവരെ ശൈഖ് ഖലീഫ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Abudhabi, News, Gulf, World, Top-Headlines, Accident, Death, Injured, Police, UAE: 17-year-old driver killed in car crash