മംഗളുറു: (www.kasargodvartha.com 28.04.2021) പമ്പ്‌വെൽ മേൽപാലത്തിൽ ലോക് ഡൗൺ ആവശ്യപ്പെട്ട് ചുവരെഴുതിയ കേസിൽ രണ്ട് വിദ്യാർഥികൾ അറസ്റ്റിലായി. മംഗളുറിലെ പിയുസി വിദ്യാർഥികളായ ഇരുവർക്കും പ്രായപൂർത്തി ആയിട്ടില്ല.
ഈ മാസം 20 നാണ് കർണാടക ബാങ്ക് ഹെഡ് ഓഫീസിന് എതിർവശത്തുള്ള മനോഹരമായി പെയിന്റിംഗ് ചെയ്‌ത പമ്പ്‌വെൽ മേൽപാലത്തിന്റെ ചുമരിൽ എഴുത്ത് പ്രത്യക്ഷപ്പെട്ടത്. ലോക്ക്ഡൗൺ വേണം,‘ബാഡ് ബോയ്‌സ് എന്നിങ്ങനെ വലിയ അക്ഷരത്തിലാണ് എഴുതിയത്. തുടർന്ന് 1981 ലെ കർണാടക ഓപെൺ സ്പേസ് ആക്ട് പ്രകാരം കദ്രി പൊലീസ് കേസെടുത്തു. പമ്പ് വെൽ മേൽപാലത്തെ മനോഹരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത ആദിതത്വ എആർടിയും സംഭവത്തിനെതിരെ രംഗത്ത് വന്നിരുന്നു.
സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥികൾ അറസ്റ്റിലായത്. ചുവരെഴുത്തിലൂടെ സർകാർ ലോക് ഡൗൺ നടപ്പിലാക്കുമെന്നും അതുവഴി പരീക്ഷകൾ മാറ്റിവെക്കുമെന്നും വിദ്യാർഥികൾ കണക്ക് കൂടിയതായി സിറ്റി പൊലീസ് കമീഷണർ എൻ ശശി കുമാർ പറഞ്ഞു.
Keywords: Lockdown, News, Karnataka, Mangalore, Students, Boy, Arrest, Examination, Police, Two students arrested for graffiti writing.