Join Whatsapp Group. Join now!
Aster MIMS 10/10/2023

പിറന്നാൾ ആഘോഷത്തിനുള്ള കൊച്ചു കരുതൽ വാക്സിൻ ചലഞ്ചിന് കൈമാറി; മറിയം ആതിഖയുടെ നന്മയ്ക്ക് നാടിന്‍റെ കയ്യടി

Student donates to vaccine challenge from moneybox
ഉദുമ: (www.kasargodvartha.com 27.04.2021) പിറന്നാൾ ആഘോഷത്തിനായി കരുതി വെച്ച നാണയ തുട്ടുകൾ വാക്സിൻ ചാലഞ്ചിന്‌ നൽകി കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ നാടിനൊപ്പം ചേർന്ന മറിയം ആതിഖയുടെ നന്മയ്ക്ക് കയ്യടി.

Kasaragod, Kerala, News, Uduma, Students, Vaccinations, Cash, COVID-19, Treatment, Student donates to vaccine challenge from moneybox.

 
പാലക്കുന്നിലെ നൗശാദ് പള്ളിക്കുന്നിലിന്റെയും സമീറയുടെയും മകളാണ് മറിയം ആതിഖ. ബേക്കൽ ഇന്റർനാഷണൽ സ്കൂളിലെ ഏഴാംതരം വിദ്യാർഥിനിയാണ് ഈ കൊച്ചു മിടുക്കി.

തിങ്കളാഴ്ച രക്ഷിതാക്കൾക്കൊപ്പം എത്തി ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മിക്ക് മറിയം തുക കൈമാറി. ലോകം മുഴുവൻ കോവിഡ് എന്ന മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ അതിനെ ഇല്ലായ്മ ചെയ്യാനുള്ള പ്രവർത്തനങ്ങളിൽ തന്നാലാവുന്നത് ചെയ്തതിന്റെ ചാരിതാർഥ്യത്തിലായിരുന്നു മറിയം.

മൂസ പാലക്കുന്ന്, ജാശിർ പാലക്കുന്ന്, റഫാദ് കരിപ്പോടി എന്നിവരും സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Uduma, Students, Vaccinations, Cash, COVID-19, Treatment, Student donates to vaccine challenge from moneybox.

< !- START disable copy paste -->

Post a Comment