Join Whatsapp Group. Join now!
Aster MIMS 10/10/2023

വാക്സിൻ വിതരണം സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു: യുവമോർച സംസ്ഥാന പ്രസിഡണ്ട് പ്രഫുൽ കൃഷ്ണ

State government sabotages vaccine distribution: Yuva Morcha state president Praful Krishna#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 29.04.2021) കേന്ദ്ര സർക്കാർ നൽകുന്ന സൗജന്യ വാക്സിൻ വിതരണം കേരളത്തിൽ അട്ടിമറിക്കുകയാണെന്ന് യുവമോർച സംസ്ഥാന പ്രസിഡണ്ട് പ്രഫുൽ കൃഷ്ണവാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. ആവശ്യത്തിന് വാക്സിനുകൾ സ്റ്റോകുണ്ടായിട്ടും വിതരണം ചെയ്യാതെ കേരളം പൂഴ്ത്തിവെക്കുകയാണ് ഏപ്രിൽ. 27ന് 4,44,330 ഡോസ് വാക്സിൻ സ്റ്റോകുണ്ടായിട്ടും 28 ന് വിതരണം ചെയ്തത് 35,000 ത്തോളം വാക്സിൻ മാത്രമാണ്.

State government sabotages vaccine distribution: Yuva Morcha state president Praful Krishna

29 ന് നാല് ലക്ഷത്തോളം സ്റ്റോകുണ്ടായിട്ടും വിതരണം ചെയ്യുന്നത് വളരെക്കുറച്ച് മാത്രമാണ്. കേരളത്തിൽ വാക്സിന് കൃത്രിമക്ഷാമം സൃഷ്ടിക്കുകയാണ്. ഓൺലൈൻ ബുകിംഗ് കേരളത്തിൽ അവതാളത്തിലായിരിക്കുന്നു. പിൻവാതിൽ നിയമനം നടത്തിയ പിണറായി സർക്കാർ കോവിഡ് വാക്സിനും സ്വന്തക്കാർക്കും പാർടിക്കാർക്കും പിൻവാതിൽ വഴി നൽകുകയാണ്.

മറ്റ് സംസ്ഥാനങ്ങൾ 90 ശതമാനം വാക്സിനേഷനും സർക്കാർ സംവിധാനങ്ങളിലൂടെ നടത്തിയപ്പോൾ കേരളം നാൽപ്പത് ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നൽകി. കേന്ദ്ര സർക്കാർ സൗജന്യമായിക്കൊടുത്ത വാക്സിൻ വലിയ വിഭാഗം ജനങ്ങൾക്ക് പണം കൊടുത്ത് വാങ്ങേണ്ടി വന്നു.

മറ്റ് സംസ്ഥാനങ്ങൾ ആയിരക്കണക്കിന് കേന്ദ്രങ്ങൾ വാക്സിനേഷന് തയ്യാറാക്കിയപ്പോൾ കേരളം അഞ്ഞൂറിൽ താഴെ മാത്രമാണ് സജജമാക്കിയത്. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിക്കും തിരക്കും സമൂഹ വ്യാപനങ്ങൾക്ക് പോലും വഴിവെച്ചു. വാക്സിനേഷൻ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമത്തിൻ്റെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് യുവമോർച ആരോപിച്ചു.

കോവിഡ് വാക്സിൻ പൂഴ്ത്തിവെപ്പിനെതിരെ സംസ്ഥാനത്തെ മുഴുവൻ കലക്ട് റേറ്റുകൾക്ക് മുന്നിലും വെള്ളിയാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കും

വാർത്താ സമ്മേളനത്തിൽ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണയെ കൂടാതെ കാസർകോട് ജില്ലാ അധ്യക്ഷൻ ധനജ്ഞയൻ മധൂർ തുടങ്ങിയവർ പങ്കെടുത്തു.


Keywords: Kerala, News, Kasaragod, Top-Headlines, COVID-19, Government, Corona, Political party, Politics, Press meet, Yuvamorcha, BJP, Vaccinations, State government sabotages vaccine distribution: Yuva Morcha state president Praful Krishna.
< !- START disable copy paste -->


Post a Comment