Join Whatsapp Group. Join now!
Aster MIMS 10/10/2023

സിദ്ദീഖ് കാപ്പന് ചികിത്സ നൽകണം; രാജ്‌മോഹൻ ഉണ്ണിത്താൻ എം പി പ്രധാനമന്ത്രിയ്ക്കും ദേശീയ മനുഷ്യാവകാശ കമീഷനും കത്തയച്ചു

Siddique Kappan should be treated; Rajmohan Unnithan MP sent a letter to the Prime Minister and the National Human Rights Commission#കേരളവാർത്തകൾ
കാസർകോട്: (www.kasargodvartha.com 26.04.2021) ഉത്തർപ്രദേശിൽ ഹാത്രസ് സംഭവം റിപോർട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കും ദേശീയ മനുഷ്യാവകാശ കമീഷൻ അധ്യക്ഷനും രാജ്‌മോഹൻ ഉണ്ണിത്താൻ എം പി കത്തയച്ചു .

മഥുരയിലെ കെവിഎം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിദ്ദീഖ് കോവിഡ് ബാധിതനാണ്. അദ്ദേഹത്തെ കട്ടിലിനോട് ചേർത്ത് കെട്ടിയിരിക്കുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് മാനുഷിക പരിഗണയിൽ ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് എം പി ആവശ്യപ്പെട്ടു.

Siddique Kappan should be treated; Rajmohan Unnithan MP sent a letter to the Prime Minister and the National Human Rights Commission

കഴിഞ്ഞ ദിവസം 11 യുഡിഎഫ് എംപിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. കാപ്പനെ തുടർ ചികിത്സയ്ക്കായി ഡൽഹി എയിംസിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. കെ സുധാകരൻ, കെ മുരളീധരൻ, ഇടി മുഹമ്മദ് ബശീർ, ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ് തുടങ്ങി 11 എംപിമാരാണ് കത്ത് നൽകിയത്.

ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം റിപോർട് ചെയ്യാൻ ഡല്‍ഹിയില്‍ നിന്ന് യുപിയിലെ ഹാഥ്‌റസിലേക്കു പോവുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രടറിയും അഴിമുഖം ലേഖകനുമായ സിദ്ദീഖ് കാപ്പനെ പൊലിസ് അറസ്റ്റ് ചെയ്തത്.

Keywords: Kerala, News, Kasaragod, Top-Headlines, Media worker, Arrest, Uthar Pradesh, Jail, COVID-19, Hospital, Treatment, Police, Release, Rajmohan Unnithan, Siddique Kappan should be treated; Rajmohan Unnithan MP sent a letter to the Prime Minister and the National Human Rights Commission.
< !- START disable copy paste -->


Post a Comment