കാഞ്ഞങ്ങാട്: (www.kasargodvartha.com 24.04.2021) കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ തീരുമാനം. ഇത്തവണ കാഞ്ഞങ്ങാട് നഗരസഭയാണ് വിവാദ തീരുമാനം എടുത്തിരിക്കുന്നത്. ഷോപ്, സൂപെർ മാർകെറ്റ്, തട്ടുകട എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ മുഴുവൻ കോവിഡ് ഇല്ലാ സെർടിഫികറ്റ് എടുക്കണം. നഗരസഭാ ചെയർപേഴ്സൻ സുജാത ടീചെറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചുമട്ട് തൊഴിലാളികളടക്കമുള്ളവരും സെർടിഫികറ്റ് കരുതണം.
ഇത് എത്രമാത്രം പ്രായോഗികമെന്ന വിമർശനം ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ട്. നേരത്തേ കലക്ടർ ഇറക്കിയ ഉത്തരവിന് സമാനമായ തീരുമാനമാണ് ഇതെന്നും വ്യാപാരികളിൽ നിന്നും ആക്ഷേപം ഉയരുന്നുണ്ട്. കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ ഓപെൺ മൈതാനങ്ങളിലും ടർഫ് മൈതാനങ്ങളിലും ഫുട്ബോൾ ഉൾപെടെയുള്ള എല്ലാ കളികളും നിരോധിച്ചിട്ടുണ്ട്.
Keywords: Kanhangad, Kasaragod, Kerala, News, Top-Headlines, COVID-19, Certificates, Shop, Employees, Street, Shop, supermarket and street ventor employees must take covid negative certificate.