Join Whatsapp Group. Join now!
Aster MIMS 10/10/2023

അന്നു ആന്റണി പ്രധാന വേഷത്തിലെത്തുന്ന 'മെയ്ഡ് ഇന്‍ ക്യാരവാന്‍'; ചിത്രീകരണം ദുബൈയില്‍ പൂര്‍ത്തിയായി

ആനന്ദം എന്ന മലയാള സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ അന്നു ആന്റണി Kochi, News, Kerala, Cinema, Top-Headlines, Entertainment

കൊച്ചി: (www.kasargodvartha.com 26.04.2021) ആനന്ദം എന്ന മലയാള സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ അന്നു ആന്റണി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മെയ്ഡ് ഇന്‍ ക്യാരവാന്‍'. നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ദുബൈയില്‍ പൂര്‍ത്തിയായി. സംവിധായകന്‍ തന്നെയാണ് കഥ, തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷയാണ് ചിത്രം നിര്‍മിക്കുന്നത്. 

പൂര്‍ണമായും ഗള്‍ഫ് പശ്ചാത്തലത്തിലാണ് 'മെയ്ഡ് ഇന്‍ ക്യാരവാന്‍' ചിത്രീകരിച്ചത്. അന്നു ആന്റണിയെ കൂടാതെ പ്രിജില്‍, ആന്‍സണ്‍ പോള്‍, മിഥുന്‍ രമേഷ്, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്‌ലെ, ജെന്നിഫര്‍, നസ്സഹ, എല്‍വി സെന്റിനോ എന്നിവരുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. 

Kochi, News, Kerala, Cinema, Top-Headlines, Entertainment, 'Made in Caravan' starring Annu Antony; Filming is over in Dubai

പ്രശസ്ത ഛായാഗ്രാഹകന്‍ ഷിജു എം ഭാസ്‌ക്കറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റര്‍- വിഷ്ണു വേണുഗോപാല്‍,മേകപ്- നയന രാജ്, കോസ്റ്റ്യൂം- സംഗീത ആര്‍ പണിക്കര്‍, ആര്‍ട്ട്- രാഹുല്‍ രഘുനാഥ്, പ്രോജക്ട് ഡിസൈനര്‍ - പ്രജിന്‍ ജയപ്രകാശ്,  സ്റ്റില്‍സ്- ശ്യാം മേത്യൂ, പിആര്‍ഓ- പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

Keywords: Kochi, News, Kerala, Cinema, Top-Headlines, Entertainment, 'Made in Caravan' starring Annu Antony; Filming is over in Dubai

Post a Comment