Join Whatsapp Group. Join now!
Aster MIMS 10/10/2023

വരയുടെ ലോകത്തെ നവാഗത പ്രതിഭ ആദിത്യൻ അസുഖം ബാധിച്ച് മരിച്ചു

Little artist Adityan no more#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.04.2021) വരയുടെ ലോകത്ത് നവാഗത പ്രതിഭ കുളിയങ്കാലിലെ ആദിത്യന്‍ (15) അസുഖം ബാധിച്ച് മരിച്ചു. പെരിയ കാനറാ ബാങ്കിലെ അപ്രൈസറായ പി മണിയുടെയും ജില്ലാ ആശുപത്രി ജീവനക്കാരി നിഷയുടെയും മകനാണ്.                                                                             

Kanhangad, Kasaragod, Kerala, News, Hospital, Dead, Obituary, Drawing, School, Little artist Adityan no more.

അസുഖത്തെ തുടർന്ന് ഞായറാഴ്ച രാവിലെ ജില്ലാശുപത്രിയില്‍ ഡോക്ടറെ കണ്ട് ചികിത്സ നടത്തിയിരുന്നു. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും രാത്രി അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കാഞ്ഞങ്ങാട് ദുര്‍ഗ ഹയർ സെകൻഡറി സ്‌കൂളിലെ പത്താം തരം വിദ്യാർഥിയാണ്. ചിത്രകലാരംഗത്ത് പുതിയ വാഗ്‌ദാനമായി വളർന്നു വരികയായിരുന്നു ആദിത്യനെന്ന് ചിത്രകലാ അധ്യാപകനായ രാജേന്ദ്രൻ പുല്ലൂർ അനുസ്മരിച്ചു. ജില്ലാ - സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നു.

സഹോദരങ്ങള്‍: അര്‍ജുന്‍ (ആര്‍എല്‍വി കോളജ് തൃപ്പൂണിത്തുറ), അഭിമന്യു (ഏഴാം ക്ലാസ് വിദ്യാർഥി).

മാതാവിൻ്റെ വീടായ കൂട്ടക്കനിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

Keywords: Kanhangad, Kasaragod, Kerala, News, Hospital, Dead, Obituary, Drawing, School, Little artist Adityan no more.

< !- START disable copy paste -->

Post a Comment