Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് വാക്‌സിൻ ചലഞ്ചും എൽഡിഎഫ് വീട്ടുമുറ്റ കൂട്ടായ്‌മയും വിജയിപ്പിക്കണമെന്ന് നേതാക്കൾ

Leaders urge Covid Vaccine Challenge and LDF Backyard Alliance to succeed.
കാസർകോട്: (www.kasargodvartha.com 25.04.2021) സിപിഎമിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വാക്‌സിന്‍ ചലഞ്ച് വിജയിപ്പിക്കണമെന്ന് സിപിഎം കാസര്‍കോട് ജില്ലാ സെക്രടറി എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍ അഭ്യർഥിച്ചു. കേന്ദ്ര സർകാർ വാക്‌സിന്‍ വിതരണ നയത്തില്‍ യുദ്ധപ്രഖ്യാപനമാണ് ജനതയോട് നടത്തുന്നത്. രാജ്യം ഒരു യൂണിറ്റ് ആണ്. രാജ്യത്തെ ഐക്യ ബോധത്തോട് കൂടി കണ്ടുകൊണ്ടുള്ള വാക്‌സിന്‍ നയമല്ല കേന്ദ്ര ഗവ. സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leaders urge Covid Vaccine Challenge and LDF Backyard Alliance to succeed


വാക്‌സിന്‍ കേരളത്തില്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേരളീയരെ സംബദ്ധിച്ചിടത്തോളം എല്‍ഡിഎഫ് സര്‍കാരിനോടുള്ള വിശ്വാസവും ഉറപ്പും പ്രതിബദ്ധതയും ഒന്ന് കൂടി തെളിയിക്കുന്നതാണ്. പാർടി അംഗങ്ങളും ബന്ധുക്കളും വർഗ ബഹുജന സംഘടനാ പ്രവർത്തകരും വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര ഗവ: സൗജന്യ വാക്‌സിന്‍ നിഷേധിക്കുന്നതിനതിരെ പ്രതിഷേധിക്കുക, മനുഷ്യ ജീവന് വില നല്‍കാത്ത കേന്ദ്ര ഗവ. നെതിരെ പ്രതിഷേധിക്കുക, എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നടപ്പിലാക്കിയ കേരള സര്‍കാരിന് അഭിവാദ്യങ്ങള്‍ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഏപ്രില്‍ 28 ന് വൈകുരേം 5.30 മുതല്‍ 6 മണി വരെ എല്ലാ വീട്ടുമുറ്റങ്ങളിലും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന വീട്ടുമുറ്റ സത്യാഗ്രഹം വിജയിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.


വീട്ടുമുറ്റ സത്യാഗ്രഹം വൻ വിജയമാക്കണം - എൽഡിഎഫ് ജില്ലാ കമിറ്റി

കാസർകോട്: കേന്ദ്ര സര്‍കാരിന്‍രെ വാക്‌സിന്‍ നയത്തിനെതിരെ ഏപ്രില്‍ 28ന് ബുധനാഴ്ച എല്‍ഡിഎഫ് ആഹ്വാനം ചെയ്ത വീട്ടുമുറ്റ പ്രതിഷേധ സമരം വന്‍ വിജയമാക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കമിറ്റി അഭ്യർഥിച്ചു. അന്നേദിവസം വൈകുരേം 5.30 മുതല്‍ ആറ് മണി വരെ എല്ലാ വീട്ടുമുറ്റങ്ങളിലും പ്ലകാര്‍ഡുകളും പോസ്റ്ററുകളും പിടിച്ച് പ്രതിഷേധിക്കും.

കേന്ദ്ര ഗവമെന്റ് സൗജന്യ വാക്‌സിന്‍ നിഷേധിക്കുതിനെതിരെ പ്രതിഷേധിക്കുക, മനുഷ്യ ജീവന് വില നല്‍കാത്ത കേന്ദ്ര ഗവമെന്റിനെതിരെ പ്രതിഷേധിക്കുക , എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നടപ്പാക്കിയ കേരള സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ എീ മുദ്രാവാക്യങ്ങളുയിച്ചു കൊണ്ടാണ് പ്രതിഷേധമെന്നും എല്‍ഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രന്‍ അറിയിച്ചു.


പാര്‍ടി വര്‍ഗ - ബഹുജന സംഘടനകൾ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തണമെന്ന് സിപിഎം ജില്ലാ സെക്രടറി

കാസർകോട്: കോവിഡ് രണ്ടാം തരംഗം തീവ്രമായ സാഹചര്യത്തില്‍ പാര്‍ടിയും വർഗ-ബഹുജന സംഘടനകളും തദ്ദേശസ്ഥാപനങ്ങളും, ഔദ്യോഗിക സംവിധാനങ്ങളുമായി ചേര്‍ന്നുകൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തണമെന്ന് സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ അഭ്യർഥിച്ചു.

കൂട്ടായ പരിശ്രമത്തിന്‍റെ ഭാഗമായാണ് ഒന്നാംഘട്ട കോവിഡ് പ്രതിരോധ പ്രവര്‍ത്തനം വിജയിപ്പിക്കാനായത്. കോവിഡിനെതിരായ പോരാട്ടത്തില്‍ ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് തരണം ചെയ്യുന്നതിന് ആരോഗ്യവകുപ്പും മറ്റും നിര്‍ദേശിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. കോവിഡ് പ്രതിരോധത്തിനായി നേരത്തെ പിന്തുടര്‍ന്നിരുന്ന ശീലങ്ങള്‍ നമ്മള്‍ പാലിക്കുന്നതോടൊപ്പം രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സന്നദ്ധപ്രവര്‍ത്തനത്തിലൂടെ എത്തിച്ചുകൊടുക്കുന്നതിന് പാര്‍ടി പ്രവര്‍ത്തകര്‍ തയ്യാറാവണം. കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലും മറ്റും ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിനും, പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ആവശ്യമായ വളണ്ടിയറി സേവനം മഹിളാ-യുവജന-വിദ്യാർഥി സംഘടനകള്‍ നല്‍കുമെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മഴക്കാലപൂര്‍വ ശുചീകരണത്തിന്‍റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങളിലും പാര്‍ടി പ്രവര്‍ത്തകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പങ്കെടുക്കണം. പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് രോഗത്തിന് പുറമെ കാലവര്‍ഷാരംഭത്തോടെ ഡങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ചവ്യാധികളും വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇതിന് തടയിടുന്നതിന് പരിസരശുചീകരണം അത്യാവശ്യമാണ്. ശുചീകരണ പ്രവര്‍ത്തനത്തില്‍ മഹിളാ-യുവജന-വിദ്യാർഥി-സന്നദ്ധപ്രവര്‍ത്തകരും പങ്കാളികളാവണം. കോവിഡ് പ്രോടോകോള്‍ പാലിച്ച് മൂന്നോ,നാലോ ആളുകളുടെ സ്ക്വാഡുകളായി ശുചീകരണപ്രവര്‍ത്തനത്തില്‍ പങ്കാളികളാവണമെന്നും ബാലകൃഷ്ണൻ മാസ്റ്റർ കൂട്ടിച്ചേർത്തു.


ജനാധിപത്യ മഹിളാ അസോസിയേഷൻ വീട്ടുമുറ്റ കൂട്ടായ്‌മ സംഘടിപ്പിച്ചു

കാസർകോട്: കോവിഡ്‌ പ്രതിരോധ വാക്‌സിൻ സൗജന്യമായി നൽകണമെന്നാവശ്യപ്പെട്ട്‌ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്‌ത്രീകൾ വീട്ടുമുറ്റ കൂട്ടായ്‌മ സംഘടിപ്പിച്ചു. രാജ്യത്തെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കുക, കേരളത്തിന്‌ ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പരിപാടി.

സംസ്ഥാന ജോ. സെക്രട്ടറി ഇ പത്മാവതി കൊളത്തൂരിലും ജില്ലാ പ്രസിഡന്റ്‌ പി സി സുബൈദ പടന്നയിലും സെക്രടറി എം സുമതി വിദ്യാനഗറിലും സംസ്ഥാന കമിറ്റി അംഗങ്ങളായ പി ബേബി മടിക്കൈയിലും എം ലക്ഷ്‌മി ബിരിക്കുളത്തും കൂട്ടായ്‌മയിൽ പങ്കെടുത്തു.


Keywords: Kasaragod, Kerala, News, COVID-19, Corona, Vaccinations, LDF, CPM, Secretary, Government, Top-Headlines, Leaders urge Covid Vaccine Challenge and LDF Backyard Alliance to succeed.


< !- START disable copy paste -->

Post a Comment