Join Whatsapp Group. Join now!
Aster MIMS 10/10/2023

കെകെ അബ്ദുല്ലക്കുഞ്ഞിക്ക് മർദനമേറ്റ സംഭവം: കേസെടുത്തത് നിരപരാധികൾക്കെതിരെയെന്ന് എസ് ഡി പി ഐ; പൊലീസ് സിപിഎമിൻറെ ചട്ടുകമാകരുതെന്നും വിമർശനം

KK Abdullakunji assault case: SDPI alleges case against innocent people; Criticism that the police works for the CPM#കേരളവാർത്തകൾ #ന്യൂസ്റൂം
കാസർകോട്: (www.kasargodvartha.com 25.04.2021) പൗരൻറെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട നിയമപാലകർ ഹൈകോടതി വിധി നടപ്പാക്കുന്നതിന് പകരം കുമ്പള ബംബ്രാണ വിഷയത്തിൽ സിപിഎമിൻറെ ക്രിമിനൽ സംഘത്തിന് കീഴൊതുങ്ങി നിരപരാധികൾക്കെതിരെ കേസെടുത്തിരിക്കുകയാണെന്ന് എസ് ഡി പി ഐ ജില്ലാ സെക്രടറിയേറ്റ് യോഗം ആരോപിച്ചു.

KK Abdullakunji assault case: SDPI alleges case against innocent people; Criticism that the police works for the CPM

നീതിക്ക് ഒപ്പം നിൽക്കേണ്ട പൊലീസ് അതിനുപകരം സിപിഎമിൻറെ ക്രിമിനലുകളെ സഹായിക്കുന്നത് നാട്ടിൽ അരാജകത്വം സൃഷ്ടിക്കും. കള്ളക്കേസെടുത്ത നടപടി പുനപരിശോധിക്കണം. ഭരണക്കാരുടെ ചട്ടുകമാകുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻറ് എൻ യു അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ ഹൊസങ്കടി, ഖാദർ അറഫ, സി എ സവാദ്, അൻസാർ ഹൊസങ്കടി സംസാരിച്ചു.

Keywords: Kerala, News, Kasaragod, Top-Headlines, COVID-19, Corona, CPM Worker, CPM, SDPI, Case, Attack, KK Abdullakunji assault case: SDPI alleges case against innocent people; Criticism that the police works for the CPM.
< !- START disable copy paste -->


Post a Comment