മംഗളുറു: (www.kasargodvartha.com 26.04.2021) കോവിഡ് കേസുകളുടെ എണ്ണം വർധിച്ചു ആശുപത്രികൾ നിറഞ്ഞതിനാൽ ബെംഗളുറു അടക്കമുള്ള നഗരങ്ങളിൽ നിന്ന് വൻതോതിൽ കോവിഡ് രോഗികൾ ചികിത്സ തേടി മംഗളൂറിലെത്തുന്നു. എന്നാൽ ഇത്തരം രോഗികളുടെ വരവ് ദക്ഷിണകന്നഡ ജില്ലാ ഭരണകൂടത്തെയും ആശങ്കപ്പെടുത്തുന്നു.
പൂനെ, ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലുള്ളവരാണ് ചികിത്സ തേടിയെത്തുന്നത്. മികച്ച ആശുപത്രികളും വിദഗ്ധ ചികിത്സാ സൗകര്യങ്ങളുമാണ് ഇവിടേക്ക് ആകർഷിക്കുന്നത്. ഡൽഹിയിലടക്കം ഓക്‌സിജൻ ക്ഷാമം നേരിടുമ്പോൾ മംഗളൂറിൽ അത്തരം പ്രശ്നങ്ങളില്ല. കേരളത്തിൽ നിന്നുള്ളവരും മംഗളൂറിലെത്തുന്നുണ്ട്.
ദക്ഷിണ കന്നഡ ജില്ലയിലും കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പുറമെ നിന്നുള്ള രോഗികളുടെ കടന്ന് വരവ് ഇവിടെയുള്ള ആളുകൾക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ തടസമാവുമോ എന്ന ആശങ്കയാണ് ഉയരുന്നത്.
'ഞങ്ങൾ അവർക്ക് ചികിത്സ നിഷേധിക്കുന്നില്ല. എന്നാൽ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ധാരാളം രോഗികൾ കടന്നു വരുന്നത് ഇവിടത്തെ സൗകര്യങ്ങളെ ചുരുക്കാൻ സാധ്യതയുണ്ട്' ഡെപ്യൂടി കമീഷണർ കെ വി രാജേന്ദ്ര പറഞ്ഞു.
Keywords: Karnataka, News, Mangalore, Treatment, Hospital, Health-Department, Health, COVID-19, Corona, Top-Headlines, Hospitals filled as COVID cases increased; Patients from major cities come to Mangalore for treatment.
< !- START disable copy paste -->