Join Whatsapp Group. Join now!
Aster MIMS 10/10/2023

സിനിമ സ്‌റ്റൈലില്‍ 8 വയസുകാരനെ തട്ടിക്കൊണ്ട് പോയി മോചനത്തിന് ആവശ്യപ്പെട്ടത് 17 കോടി രൂപയുടെ ബിറ്റ്‌കോയിന്‍; കേസിലെ പ്രതികള്‍ക്ക് ജാമ്യം

Gang kidnap of 8 year old boy; Court grants bail to two accused#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളുറു: (www.kasargodvartha.com 24.04.2021) എട്ട് വയസുകാരനെ തട്ടിക്കൊണ്ട് പോയി 17 കോടി രൂപ മോചനദൃവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. കോലാറിൽ നിന്നുള്ള രണ്ട് പ്രതികൾക്കാണ് ജാമ്യം അനുവദിച്ചത്.

                                                                               
Karnataka, Mangalore, Court, Bail, Criminal-gang, Kidnap, Business, Police, Gang kidnap of 8 year old boy; Court grants bail to two accused.


2020 ഡിസംബർ 17 നാണ് സംഭവം നടന്നത്. ബിസിനസുകാരനും ബിജോയ് ഏജൻസീസ് ഉടമയുമായ മംഗളുറു ഉജിറയിലെ ബിജോയുടെ മകൻ അനുജവിനെ മുത്തച്ഛനോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെളുത്ത ഇൻഡിക കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. തട്ടിക്കൊണ്ടുപോയവർ കുട്ടിയുടെ മാതാവിനെ ഫോണിൽ വിളിച്ച് സുരക്ഷിതമായി മോചിപ്പിക്കാൻ ബിറ്റ്‌കോയിനായി 17 കോടി രൂപ ആവശ്യപ്പെട്ടു. തുടർന്ന് മുത്തച്ഛൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഫോൺ വന്ന സ്ഥലവും മറ്റും പിന്തുടർന്ന പൊലീസ് സംഘം കോലാർ ജില്ലയിലെ മാലൂറിലെ ഒരു വീട്ടിൽ കുട്ടിയുള്ളതായി കണ്ടെത്തി. ഡിസംബർ 18 ന് ബെൽത്തങ്ങാടി പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയും തട്ടിക്കൊണ്ട് പോയവരെ പിടികൂടുകയും ചെയ്‌തു.

പ്രതികൾ നേരത്തെ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി നിരസിച്ചിരുന്നു. വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ജാമ്യം അനുവദിച്ചത്.

Keywords: Karnataka, Mangalore, Court, Bail, Criminal-gang, Kidnap, Business, Police, Gang kidnap of 8 year old boy; Court grants bail to two accused.
< !- START disable copy paste -->

Post a Comment