Join Whatsapp Group. Join now!
Aster MIMS 10/10/2023

സി പി എം നേതാവിന്റെ വീട് ജെ സി ബി ഉപയോഗിച്ച് തകര്‍ത്ത സംഭവം; 40 പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

CPM leader's house vandalized by JCB; Non-bailable case against 40 persons#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com 25.04.2021) സി പി എം നേതാവിന്റെ വീട് ജെ സി ബി ഉപയോഗിച്ച് തകര്‍ക്കുകയും കുടുംബാംഗങ്ങളെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ 40 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സി പി എം നേതാവും കര്‍ഷകസംഘം കാസര്‍കോട് ജില്ലാ കമിറ്റിയംഗവുമായ ബംബ്രാണയിലെ കെ കെ അബ്ദുല്ലക്കുഞ്ഞിയുടെ പരാതിയില്‍ അശ്റഫ് ബഡാജെ, അലി സാമ, നാസര്‍, ഇസ്മാഈല്‍, അന്‍വര്‍, അബ്ദുസ്സലാം, മന്‍സൂര്‍, റിയാസ്, മുഹമ്മദ് ഹനീഫ് തുടങ്ങി 40 പേര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. 

എസ് ഡി പി ഐ പ്രവര്‍ത്തകരാണ് വീട് തകര്‍ത്തതിന് പിന്നിലെന്ന് സി പി എം ആരോപിച്ചു. കെ കെ അബ്ദുല്ലക്കുഞ്ഞി (57), ഭാര്യ റുഖിയ (48), മകന്‍ അബ്ദുര്‍ റഹീം (32) എന്നിവര്‍ അക്രമത്തില്‍ പരിക്കേറ്റ നിലയില്‍ കുമ്പള സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. മുസ്ലിം ലീഗ് ജില്ലാ സെക്രടറിയായിരുന്ന അബ്ദുല്ല കുഞ്ഞി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സിപിഎമില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. കര്‍ഷക സംഘം ജില്ലാ കമിറ്റിയംഗം കൂടിയാണ് അബ്ദുല്ലക്കുഞ്ഞി.

CPM leader's house vandalized by JCB; Non-bailable case against 40 persons

ബംബ്രാണയിലെ വീട്ടില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ അബ്ദുല്ലകുഞ്ഞിയും കുടുംബവും ബന്ധുവീട്ടിലേക്ക് തല്‍ക്കാലം മാറിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ എസ് ഡി പി ഐ നേതാവിന്റെ നേതൃത്വത്തിലെത്തിയ സംഘം ജെ സി ബി ഉപയോഗിച്ച് വീട് തകര്‍ക്കുകയായിരുന്നുവെന്ന് അബ്ദുല്ലക്കുഞ്ഞി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. കാസര്‍കോട്ടെ ഒരാളില്‍ നിന്നും 30 വര്‍ഷം മുമ്പ് തന്റെ പിതാവ് നാല് ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും ഇത് കുറേശയായി അടച്ചു വന്നിരുന്നുവെന്നും പിന്നീട് അത് നിയമ നടപടിയിലേക്ക് നീളുകയായിരുന്നുവെന്നുമാണ് അബ്ദുല്ലക്കുഞ്ഞി പറയുന്നത്.

കോടതിയില്‍ നിന്നും അഞ്ച് വര്‍ഷം മുമ്പ് കാസര്‍കോട് സ്വദേശിക്ക് അനുകൂലമായി വിധിയുണ്ടായെങ്കിലും മധ്യസ്ഥ ചര്‍ച്ചയിലൂടെ വീട് നില്‍ക്കുന്ന സ്ഥലം അബ്ദുല്ലക്കുഞ്ഞിക്ക് നല്‍കാനും ബാക്കിയുള്ള 30 സെന്റ് സ്ഥലത്തിന് ഒരു തുക നിശ്ചയിച്ച് നല്‍കാനും ധാരണയായെങ്കിലും വിലയുടെ കാര്യത്തില്‍ തീരുമാനമാകാത്തത് കൊണ്ട് നീണ്ടുപോകുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി വീട് പൊളിച്ചുമാറ്റിയതെന്ന് അബ്ദുല്ല കുഞ്ഞി പറഞ്ഞു.

അതേസമയം ഹൈകോടതി വിധിയുണ്ടായിട്ട് പോലും വർഷങ്ങളായി ഗുണ്ടായിസത്തിലൂടെ സി പി എം നേതാവ് അന്യായമായി കൈവശംവെച്ച ഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമ ചെന്നപ്പോൾ സിപിഎം ഏരിയ സെക്രടറിയുടെ നേതൃത്വത്തിൽ നടത്തിയ ഗുണ്ടായിസമാണ് സത്യത്തിൽ കുമ്പള ബംബ്രാണയിൽ നടന്നതെന്ന് എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് കമിറ്റി നേരത്തെ ആരോപിച്ചിരുന്നു.

Keywords: Kerala, News, Kasaragod, Top-Headlines, House, Attack, JCB, Complaint, Politics, Police, Case, SDPI, Muslim-league, CPM, CPM leader's house vandalized by JCB; Non-bailable case against 40 persons.
< !- START disable copy paste -->

Post a Comment