Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് വ്യാപനം: കാഞ്ഞങ്ങാട്ട് ബുധനാഴ്ച മുതൽ നിയന്ത്രണം കടുപ്പിക്കുന്നു

COVID: Control tightened in Kanhangad municipality#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.04.2021) കോവിഡ് വ്യാപനം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ കാഞ്ഞങ്ങാട് മിനിസിപാലിറ്റി പരിധിയിൽ ബുധനാഴ്ച മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നഗരസഭ കോർ കമിറ്റി യോഗം തീരുമാനിച്ചു. ആരോഗ്യം, പോലീസ്, വകുപ്പുകളുമായി യോജിച്ച് വ്യാപനം നിയന്ത്രിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്. കോർ കമിറ്റി യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ വി സുജാത അധ്യക്ഷത വഹിച്ചു. ഇൻസ്പെക്ടർ ഓഫ് പൊലീസ് പി കെ മണി, ആർ എം ഒ ശ്രീജിത്ത് മോഹൻ, ജില്ലാ ആശുപത്രി ഡെപ്യൂടി സൂപ്രണ്ട് ചന്ദ്ര മോഹനൻ, ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ കെ വി സരസ്വതി, സെക്റ്ററൽ മജിസ്ട്രറ്റുമാരായ ശ്രീജ എം, എം സഞ്ജയൻ, മുൻ ചെയർമാൻ വി വി രമേശൻ, കൗൺസിലർ സി കെ അശറഫ്, നഗരസഭ സെക്രടറി എം കെ ഗിരിഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

COVID: Control tightened in Kanhangad municipality

പ്രധാന തീരുമാനങ്ങൾ

1 നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 9 മണിക്ക് തുറക്കുകയും വൈകുന്നേരം 6 മണിക്ക് അടയ്ക്കുകയും ചെയ്യുക

2 നഗരസഭയിലെ മത്സ്യം മാംസ കച്ചവടം രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രം

3 കടകളിൽ സാനിറ്റെസറും മാസ്കും നിർബന്ധം

4 തട്ട് കടകൾ പൂർണമായും നിരോധിക്കും

5 ഹോടെലുകൾ റസ്റ്റോറന്റുകൾ വൈകുന്നേരം 7.30 വരെ മാത്രം.

6 ഹോടെലുകൾ റസ്റ്റോറന്റുകൾ വൈകുന്നേരം 7.30 ന് ശേഷം പാർസലുകൾ നൽകാൻ പാടില്ല.

7 നഗരത്തിലെ ഓടോ ടാക്സികളുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണം. ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ടനമ്പർ സമ്പ്രദായം നടപ്പിലാക്കും. ഇതു പ്രകാരം ബുധനാഴ്ച ഒറ്റ നമ്പറുകളിലുള്ള വാഹനങ്ങൾക്ക് മാത്രം അനുമതി.

8 ജാഗ്രതാ സമിതി യോഗങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ യോഗം ചേരും.

9 ആർ ടി പി സി ആർ ടെസറ്റ് വാർഡ് അടിസ്ഥാനത്തിൽ നടത്തും.

10 മരണനാന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രം അനുമതി.

11 വിവാഹങ്ങൾക്ക് റജിസ്ട്രേഷൻ നിർബന്ധം.

12 ഓപൺ ജിമുകൾ, ജിംനേഷ്യങ്ങൾ എന്നിവ പൂർണമായും അടച്ചിടണം.

13 കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷനുകൾക്ക് റാപിഡ് റസ്പോൺസ് ടീം.

14 അനധികൃത വഴിയോര കച്ചവടം പൂർണമായും നിരോധിക്കും.

15 സെക്റ്ററൽ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണം കർശനമാക്കും.

Keywords: Kerala, News, Kasaragod, Top-Headlines, COVID-19, Corona, Kanhangad, Kanhangad-Municipality, Mask, Hotel, Shop, Vehicle, COVID: Control tightened in Kanhangad municipality.
< !- START disable copy paste -->


Post a Comment